India
പശുവിന്റെ പേരില്‍  വീണ്ടും ആള്‍ക്കൂട്ടക്കൊല; രാജസ്ഥാനില്‍ ഹരിയാന സ്വദേശിയെ  തല്ലിക്കൊന്നു
India

പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; രാജസ്ഥാനില്‍ ഹരിയാന സ്വദേശിയെ തല്ലിക്കൊന്നു

Web Desk
|
21 July 2018 6:11 AM GMT

കഴിഞ്ഞവര്‍ഷവും ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ കൊലപ്പെടുത്തിയിരുന്നു.

രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ മര്‍ദ്ദിച്ച് കൊന്നു. ഹരിയാന സ്വദേശിയായ അക്ബര്‍ഖാനെയാണ് ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷവും ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ കൊലപ്പെടുത്തിയിരുന്നു.

രണ്ട് പശുക്കളുമായി ഹരിയാനയില്‍ നിന്ന് ആല്‍വാറിലേക്ക് വരികയായിരുന്ന അക്ബര്‍ഖാനെ ആള്‍ക്കൂട്ടം പശുക്കടത്ത് ആരോപിച്ചാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മര്‍ദ്ദനമേറ്റ അക്ബര്‍ഖാന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇയാളുടെ മൃതദേഹം ആല്‍വാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ആല്‍വാര്‍ എഎസ്പി പറഞ്ഞു.

ये भी पà¥�ें- പശു മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് മുസ്‍ലിം യുവാക്കളെ മര്‍ദിച്ച് കൊന്നു

''അക്ബര്‍ഖാന്‍ പശുകടത്ത് നടത്തുകയാണെന്നതിന് തെളിവില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും.'' എഎസ്പി അനില്‍ ബെനിവാള്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷവും പശുക്കടത്ത് ആരോപിച്ച് ആല്‍വാറില്‍ ആള്‍ക്കൂട്ടം ഒരാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. പെഹ്ലൂഖാന്‍ എന്നയാളെ 200 പേര്‍ അടങ്ങുന്ന സംഘമായിരുന്നു അന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച സുപ്രീംകോടതി ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ഇത്തരം സംഭവങ്ങള്‍ തടയാന്‍ പ്രത്യേക നിയമങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ സംഭവം. കോടതിക്ക് അധീതമായുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുളയിലേ നുള്ളണമെന്നും അല്ലെങ്കില്‍ അത് പകര്‍ച്ചവ്യാധി പോലെ രാജ്യത്തെ നാമാവശേഷമാക്കുമെന്നുമായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം.

ये भी पà¥�ें- രാജസ്ഥാനില്‍ പശു സംരക്ഷകരുടെ ആക്രമങ്ങളെ സര്‍ക്കാര്‍ സഹായിക്കുന്നുവെന്ന് വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട്

ये भी पà¥�ें- പശു സംരക്ഷകരോട് ജീവന് വേണ്ടി കേഴുന്ന കുടുംബത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Similar Posts