India
മുന്‍ ബി.ജെ.പി എം.പി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
India

മുന്‍ ബി.ജെ.പി എം.പി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Web Desk
|
21 July 2018 10:20 AM GMT

ഈ ആഴ്ച ആദ്യമാണ് ചന്ദന്‍ മിത്ര ബി.ജെ.പി വിട്ടത്. അമിത് ഷാ - നരേന്ദ്ര മോദി കൂട്ടുകെട്ടില്‍ അരികുവത്കരിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ചന്ദന്‍ പാര്‍ട്ടി വിട്ടത്. 

പശ്ചിമ ബംഗാളില്‍ ബി.ജെ.പി പാളയത്തില്‍ നിന്ന് വമ്പനെ സ്വന്തമാക്കി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. ബി.ജെ.പി മുന്‍ നേതാവും രണ്ടു തവണ രാജ്യസഭാ എം.പിയുമായിരുന്ന ചന്ദന്‍ മിത്രയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കൊല്‍ക്കത്തയില്‍ നടന്ന വാര്‍ഷിക മെഗാ റാലിയോടനുബന്ധിച്ചായിരുന്നു ചന്ദന്‍റെ കൂടുമാറ്റം.

ഈ ആഴ്ച ആദ്യമാണ് ചന്ദന്‍ മിത്ര ബി.ജെ.പി വിട്ടത്. അമിത് ഷാ - നരേന്ദ്ര മോദി കൂട്ടുകെട്ടില്‍ തഴയപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് ചന്ദന്‍ പാര്‍ട്ടി വിട്ടത്. ബി.ജെ.പി ഉയര്‍ത്തുന്ന ചില നയങ്ങളില്‍ അതിയായ അതൃപ്തി രേഖപ്പെടുത്തി കൊണ്ടായിരുന്നു ചന്ദന്‍ തന്‍റെ രാജിക്കത്ത് പാര്‍ട്ടിക്ക് നല്‍കിയത്. 2016 ല്‍ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹൂഗ്ലിയില്‍ നിന്ന് ബി.ജെ.പി സീറ്റില്‍ ചന്ദന്‍ മത്സരിച്ചിരുന്നു. എന്നാല്‍ കെട്ടിവെച്ച പണം പോലും നഷ്ടമായ രീതിയില്‍ തോല്‍വി ഏറ്റുവാങ്ങി. ഇതോടെയാണ് ചന്ദന്‍ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയത്. ചന്ദനൊപ്പം നാല് കോണ്‍ഗ്രസ് ജനപ്രതിനിധികളും തൃണമൂലില്‍ ചേര്‍ന്നു. സമര്‍ മുഖര്‍ജി, അബു താഹിര്‍, സബിന യാസ്‍മിന്‍, അഖ്രുസ്‍മാന്‍ എന്നിവരാണ് കോണ്‍ഗ്രസ് വിട്ട് തൃണമൂലിനൊപ്പം എത്തിയത്.

Similar Posts