India
India
ശിവസേനയുമായി സഖ്യം വേണ്ട; ബി.ജെ.പി നേതാക്കളോട് അമിത് ഷാ
|22 July 2018 3:09 PM GMT
2019ലെ തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി സഖ്യം വേണ്ടെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നേതാക്കള്‍ക്ക് നിര്‍ദേശം നല്കി.
2019ലെ തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി സഖ്യം വേണ്ടെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നേതാക്കള്‍ക്ക് നിര്‍ദേശം നല്കി. മഹാരാഷ്ട്രയില്‍ തനിച്ച് മത്സരിക്കാനാണ് ബി.ജെ.പി നീക്കം.
ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായി തുടരുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ നിര്‍ദേശം. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ നിന്ന് ശിവസേന വിട്ടുനിന്നിരുന്നു. അവിശ്വാസ പ്രമേയത്തെ അതിജീവിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞെങ്കിലും ഹൃദയം കൊണ്ട് വിജയിച്ചത് രാഹുലാണെന്ന് ശിവസേന മുഖപത്രം പ്രശംസിക്കുകയുണ്ടായി.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി സഖ്യമില്ലാതെ മത്സരിക്കുമെന്ന് ശിവസേന നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുന്നോടിയായി പാല്‍ഘറില്‍ നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ശിവസേന തനിച്ച് മത്സരിക്കുകയും ചെയ്തു.