India
മോദി പ്രശസ്തനാവുമ്പോള്‍ ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ സംഭവിക്കുമെന്ന് കേന്ദ്ര മന്ത്രി
India

മോദി പ്രശസ്തനാവുമ്പോള്‍ ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ സംഭവിക്കുമെന്ന് കേന്ദ്ര മന്ത്രി

Web Desk
|
22 July 2018 9:07 AM GMT

ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്ക് കാരണം മോദിയുടെ ജനസമ്മിതി വര്‍ധിക്കുന്നതിനാലാണെന്ന പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്

വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അര്‍ജുണ്‍ രാം മേഘ്വാള്‍. ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്ക് കാരണം മോദിയുടെ ജനസമ്മതി വര്‍ധിക്കുന്നതിനാലാണെന്ന പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്താരോപിച്ച് ഒരാളെ ആള്‍ക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിക്കവെയാണ് മന്ത്രിയുടെ പരാമര്‍ശം.

മോദി കൂടുതല്‍ ജനപ്രിയനാകുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ കൂടുതലായുണ്ടാകും. ബീഹാറിലെ തിരഞ്ഞെടുപ്പിന്റെ കാലത്താണ് 'അവാര്‍ഡ് തിരിച്ചുകൊടുക്കല്‍' സംഭവങ്ങള്‍ കൂടുതലായുണ്ടായത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ കാലത്ത് ആള്‍ക്കൂട്ട കൊലപാതകമായിരുന്നു പ്രധാന സംഭവം. 2019ലെ തിരഞ്ഞെടുപ്പാകുമ്പോള്‍ മറ്റെന്തെങ്കിലുമാകും ഉണ്ടാകുക. പ്രധാനമന്ത്രി മോദി നിരവധി പദ്ധതികള്‍ കൊണ്ടുവരുന്നുണ്ട്. അതിനെയൊക്കെ ഇല്ലായ്മ ചെയ്യാനാണ് ഇത്തരം ആക്രമണങ്ങളിലൂടെ ശ്രമിക്കുന്നത്- അദ്ദേഹം അഭിപ്രായപ്പെട്ടു.

ये भी पà¥�ें- പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; രാജസ്ഥാനില്‍ ഹരിയാന സ്വദേശിയെ തല്ലിക്കൊന്നു

കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് ഇതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഹരിയാന സ്വദേശിയായ അക്ബര്‍ഖാനെയാണ് ആല്‍വാറില്‍ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്.രണ്ട് പശുക്കളുമായി ഹരിയാനയില്‍ നിന്ന് ആല്‍വാറിലേക്ക് വരികയായിരുന്ന അക്ബര്‍ഖാനെ ആള്‍ക്കൂട്ടം പശുക്കടത്ത് ആരോപിച്ചാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മര്‍ദ്ദനമേറ്റ അക്ബര്‍ഖാന്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

Related Tags :
Similar Posts