India
കേന്ദ്ര സര്‍ക്കാരിന് പ്രധാനം പശു സംരക്ഷണം, സ്ത്രീ സുരക്ഷയല്ല; മോദിയെ കടന്നാക്രമിച്ച് ശിവസേന
India

കേന്ദ്ര സര്‍ക്കാരിന് പ്രധാനം പശു സംരക്ഷണം, സ്ത്രീ സുരക്ഷയല്ല; മോദിയെ കടന്നാക്രമിച്ച് ശിവസേന

Web Desk
|
23 July 2018 8:16 AM GMT

കഴിഞ്ഞ മൂന്നു നാലു വര്‍ഷമായി രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന ഹിന്ദുത്വ അജണ്ടയെ ഞാന്‍ അംഗീകരിക്കുന്നില്ല. ഇന്ന് നമ്മുടെ സ്ത്രീകള്‍ സുരക്ഷിതരല്ല. അപ്പോഴും നിങ്ങള്‍ക്ക് പ്രധാനം പശു സംരക്ഷണമാണ് 

മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ബി.ജെ.പി മുന്നോട്ട് വക്കുന്ന ഹിന്ദുത്വമെന്ന ആശയം ശരിയല്ലെന്ന് താക്കറെ പറഞ്ഞു. സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നല്‍കാതെ നാട്ടിലുള്ള പശുക്കളുടെ സംരക്ഷണം ഏറ്റെടുക്കുന്ന ബി.ജെ.പി നയത്തിനെതിരെയും താക്കറെ തുറന്നടിച്ചു.

''കഴിഞ്ഞ മൂന്നു നാലു വര്‍ഷമായി രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന ഹിന്ദുത്വ അജണ്ടയെ ഞാന്‍ അംഗീകരിക്കുന്നില്ല. ഇന്ന് നമ്മുടെ സ്ത്രീകള്‍ സുരക്ഷിതരല്ല. അപ്പോഴും നിങ്ങള്‍ക്ക് പ്രധാനം പശു സംരക്ഷണമാണ്. കഴിക്കുന്ന ഭക്ഷണത്തിന്‍റെ പേരില്‍ ജനങ്ങളെ ലക്ഷ്യം വക്കുന്നത് ശരിയല്ല.''- ശിവസേന മുഖപത്രമായ സാമ്നയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉദ്ധവ് താക്കറെ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി പാര്‍ട്ടിക്ക് യാതൊരു സഖ്യവും ഉണ്ടായിരിക്കില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും കടന്നാക്രമിച്ച് താക്കറെ രംഗത്തുവന്നിരിക്കുന്നത്. മുമ്പ് ബി.ജെ.പിയെ പിന്തുണച്ചിരുന്നതു പോലെ ഇനി അവരെ എതിര്‍ക്കുമെന്നും താക്കറെ വ്യക്തമാക്കി.

രാജ്യത്ത് നിലവില്‍ നടപ്പാക്കുന്നത് വ്യാജ ജനാധിപത്യമാണെന്നും തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുന്നത് പണവും കായിക ശക്തിയും ഇ.വി.എമ്മില്‍ തിരിമറി നടത്തിയുമൊക്കെയാണെന്നും താക്കറെ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നസാക്ഷാത്കാരത്തിന് വേണ്ടിയല്ല, ജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

Similar Posts