India
‘ബീഫ്‌  തിന്നുന്ന നാട്ടുകാര്‍ക്ക് മോദിയുടെ 200 പശുക്കള്‍; ചിരിപ്പിച്ച് ട്വിറ്റര്‍ 
India

‘ബീഫ്‌ തിന്നുന്ന നാട്ടുകാര്‍ക്ക് മോദിയുടെ 200 പശുക്കള്‍; ചിരിപ്പിച്ച് ട്വിറ്റര്‍ 

Web Desk
|
24 July 2018 2:05 PM GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട സന്ദര്‍ശനത്തോട് അനുബന്ധിച്ച് 200 പശുക്കളെ അന്നാട്ടുകാര്‍ക്ക് നല്‍കിയതാണ് ട്രോളര്‍മാരെ സജീവമാക്കിയത്. 

രാജ്യത്ത്‌ പശു വാര്‍ത്തകളില്‍ സജീവമായി നിറയാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. കൃത്യമായി പറഞ്ഞാല്‍ നാല്‌ വര്‍ഷം അതായത്‌ മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരമേറ്റ ശേഷം. പക്ഷേ അത്‌ അത്ര നല്ല നിലയില്‍ അല്ലെന്ന്‌ മാത്രം. പശുക്കടത്താരോപിച്ചുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പേരിലാണ്‌ പശു വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. അടുത്തിടെ ആല്‍വാറിലാണ് പശുസംരക്ഷണ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തില്‍ ഒരാള്‍കൊല്ലപ്പെട്ടത്. എന്നാല്‍ പശു ഇപ്പോള്‍ സൈബര്‍ലോകത്ത് ചര്‍ച്ചയാവുന്നത് മറ്റൊരു തരത്തിലാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട സന്ദര്‍ശനത്തോട് അനുബന്ധിച്ച് 200 പശുക്കളെ അന്നാട്ടുകാര്‍ക്ക് നല്‍കിയതാണ് ട്രോളര്‍മാരെ സജീവമാക്കിയത്. ഗിരിങ്ക പദ്ധതി പ്രകാരമാണ് മോദിയുടെ പശു സമ്മാനം. റുവാണ്ടയിലെ പഴയ കാലം മുതല്‍ക്കുള്ള ഒരു കള്‍ച്ചറല്‍ പരിപാടികളിലൊന്നാണ് ഗിരിങ്ക. നന്ദി സൂചകമായും ബഹുമാനാര്‍ത്ഥവും ഒരു വ്യക്തിക്കോ കുടുംബത്തിനോ പശുവിനെ കൈമാറുകയാണിതിലൂടെ. രസകരമായ വസ്തുത എന്നാല്‍ ഇന്ത്യയെപ്പോലെത്തന്നെ നല്ല ബീഫ് കഴിക്കുന്ന ആളുകളുള്ള രാജ്യം കൂടിയാണ് റുവാണ്ട. അത്പോലത്തന്നെ റുവാണ്ടയിലെ ചില സംസ്ഥാനങ്ങളില്‍ ബീഫ് ഉപയോഗത്തിന് വിലക്കുമുണ്ട്.

ഇന്ത്യയിലാണെങ്കില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് ആളുകളെ തല്ലിക്കൊല്ലുന്നു. ഇതിനെല്ലാമിടയിലാണ് 200 പശുക്കളെ മോദി വിദേശത്തേക്ക് ‘കടത്തുന്നത്’. അതും ബീഫ് കഴിക്കുന്ന നാട്ടുകാര്‍ക്ക്. ഇതെല്ലാം കൂട്ടിച്ചേര്‍ത്താണ് ട്രോളര്‍മാര്‍ പണിക്കിറങ്ങിയത്.

Related Tags :
Similar Posts