India
പന്നി മനുഷ്യക്കുഞ്ഞിനെ പ്രസവിച്ചു? സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഫോട്ടോയ്ക്ക് പിന്നിലെ വസ്തുതയിതാണ്..
India

പന്നി മനുഷ്യക്കുഞ്ഞിനെ പ്രസവിച്ചു? സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഫോട്ടോയ്ക്ക് പിന്നിലെ വസ്തുതയിതാണ്..

Web Desk
|
2 Aug 2018 10:18 AM GMT

പന്നി മനുഷ്യനോട് സാദൃശ്യമുള്ള കുഞ്ഞിനെ പ്രസവിച്ചെന്ന് ഫോട്ടോയും വീഡിയോയും സഹിതം കുറച്ചുദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

പന്നി മനുഷ്യനോട് സാദൃശ്യമുള്ള കുഞ്ഞിനെ പ്രസവിച്ചെന്ന് ഫോട്ടോയും വീഡിയോയും സഹിതം കുറച്ചുദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇന്ത്യക്കകത്തും പുറത്തും ചിത്രം പ്രചരിക്കുന്നുണ്ട്. കേരള- കര്‍ണാടക അതിര്‍ത്തിയില്‍, ഉത്തര്‍ പ്രദേശിലെ ഗ്രാമത്തില്‍, കെനിയയിലെ മുരങ്കയില്‍ എന്നിങ്ങനെ വിചിത്ര ജീവിയെ കണ്ട സ്ഥലപ്പേരില്‍ മാത്രമായിരുന്നു മാറ്റം. അതെന്തായാലും ചിത്രത്തോടൊപ്പം പ്രചരിച്ചത് വ്യാജ അടിക്കുറിപ്പാണെന്ന് ഒടുവില്‍ വ്യക്തമായിരിക്കുകയാണ്.

ലൈറ മഗനുകോ എന്ന ഇറ്റാലിയന്‍ ശില്‍പിയുടെ കരവിരുതില്‍ വിരിഞ്ഞ ശില്‍പമാണ് സോഷ്യല്‍ മീഡിയയില്‍ മനുഷ്യ സാദൃശ്യമുള്ള പന്നിക്കുഞ്ഞായി മാറിയത്. റബ്ബറും സില്ലക്കണും കൊണ്ടുണ്ടാക്കിയ ശില്‍പത്തിന്‍റെ ഫോട്ടോ ശില്‍പി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലിട്ടത്. ഈ ഫോട്ടോയാണ് ഫോട്ടോ ഷോപ്പ് ചെയ്ത് പന്നിയെ കൂടി ചേര്‍ത്ത് ആരോ സോഷ്യല്‍ മീഡിയ വഴി തെറ്റായ അടിക്കുറിപ്പോടെ പ്രചരിച്ചത്.

Baby ibrid pig single piece sculptures https://www.etsy.com/it/shop/babycreatures?ref=si_shop #ibridpig #ibridomaialino #sculpure #artistsculpt #babyibrid #babypig #siliconemolds #sculpt #videoviral #videoreal

A post shared by Laira Maganuco (@lairamaganuco) on

ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായി. ലൈറ മുന്‍പുണ്ടാക്കിയ ശില്‍പങ്ങളുടെ ചിത്രങ്ങളും തെറ്റായ അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വിചിത്രജീവിയുടെ ശില്‍പം അന്യഗ്രഹ ജീവിയെന്ന പേരിലാണ് രണ്ട് വര്‍ഷം മുന്‍പ് പ്രചരിച്ചത്.

Related Tags :
Similar Posts