India
ഒബിസി കമ്മീഷന് ഭരണഘടനാ പദവി; ബില്‍ ലോക്‌സഭ ഐകകണ്‌ഠേന പാസാക്കി
India

ഒബിസി കമ്മീഷന് ഭരണഘടനാ പദവി; ബില്‍ ലോക്‌സഭ ഐകകണ്‌ഠേന പാസാക്കി

Web Desk
|
3 Aug 2018 1:47 AM GMT

നേരത്തെ 2017 ഏപ്രിലിലും ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ പ്രതിപക്ഷം ഭേദഗതികള്‍ വരുത്തിയതോടെയാണ് വീണ്ടും ലോക്‌സഭയുടെ പരിഗണനക്ക് ബില്‍ എത്തിയത്.

ഒബിസി കമ്മീഷന് ഭരണഘടനാ പദവി നല്‍കുന്ന ബില്‍ ലോക്‌സഭ ഭേദഗതികളോടെ വീണ്ടും പാസാക്കി. നേരത്തെ രാജ്യസഭയില്‍ ബില്ലിന് ഭേദഗതികള്‍ വരുത്തിയതോടെയാണ് വീണ്ടും ലോക്‌സഭയുടെ പരിഗണനക്ക് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ബില്‍ പരിഗണിച്ചപ്പോള്‍ സഭയിലെത്തിയിരുന്നു.

പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്‍കുന്ന 123ാം ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭ ഐകകണ്ഡേനയാണ് പാസാക്കിയത്. വിവിധ സംസ്ഥാനങ്ങളിലെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവരെ ഗവര്‍ണര്‍മാരുമായി കൂടിയാലോചിച്ച് രാഷ്ട്രപതിക്ക് നിശ്ചയിക്കാം.

പിന്നാക്ക വിഭാഗക്കാരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഏറെ ശ്രദ്ധാലുവാണെന്ന് ബില്ലിലെ ചര്‍ച്ചക്ക് മറുപടി നല്‍കവെ കേന്ദ്രമന്ത്രി തവാങ് ചന്ദ് ഗെഹ്ലോട്ട് പറഞ്ഞു. ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം എന്നത് ഇതുവരെ പൂര്‍ണമായിട്ടും നടപ്പാക്കിയിട്ടില്ലെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു.

പൊതുതെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ബില്‍ പാസാക്കാനായതിലൂടെ സര്‍ക്കാരിന് എറെ രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. നേരത്തെ 2017 ഏപ്രിലിലും ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ പ്രതിപക്ഷം ഭേദഗതികള്‍ വരുത്തിയതോടെയാണ് വീണ്ടും ലോക്‌സഭയുടെ പരിഗണനക്ക് ബില്‍ എത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സഭയിലെത്തിയിരുന്നു. നിലവില്‍ പട്ടിക ജാതി പട്ടിക വിഭാഗ കമ്മീഷനുകള്‍ക്ക് ഭരണഘടനാപദവിയുണ്ട്.

Related Tags :
Similar Posts