ശക്തനായിട്ട് കാര്യമില്ല;ഹെല്‍മറ്റ് ധരിക്കണം: മുംബൈ പൊലീസിന്റെ ട്രാഫിക് ബോധവത്കരണ പരസ്യം വൈറല്‍
|ഹെല്‍മറ്റ് ധരിച്ച ഹള്‍ക്കിനെയാണ് കാമ്പയിനില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഹെല്‍മറ്റ് ധരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ ബൈക്ക് യാത്രയുടെ ചിത്രങ്ങളാണ് ചിലര്‍ റീ ട്വീറ്റായി നല്‍കിയിരിക്കുന്നത്..
ജനങ്ങളെ ഹെല്‍മെറ്റ് ധരിപ്പിക്കാന്‍ വ്യത്യസ്തമായ കാമ്പയിനുമായി മുംബൈ പൊലീസിന്റെ സോഷ്യല്‍മീഡിയ ടീം. സൂപ്പര്‍ഫീറോ കഥാപാത്രമായ ഹള്‍ക്കിനെയാണ് മുംബൈ പൊലീസ് കാമ്പയിനില്‍ മോഡലാക്കിയിരിക്കുന്നത്. ഹെല്‍മറ്റ് ധരിച്ച ഹള്‍ക്കിനെയാണ് കാമ്പയിനില്‍ അവതരിപ്പിച്ചിരിക്കുന്നത്.
നിങ്ങള്‍ എത്ര ശക്തരാണ് എന്നതിന് പ്രസക്തിയില്ല. ഹെല്‍മറ്റ് ധരിക്കാന്‍ മറക്കാതിരിക്കുക എന്നാണ് കാമ്പയിനിന്റെ ഭാഗമായി നല്‍കിയിരിക്കുന്ന കാപ്ഷന്‍. ഹള്‍ക്കിന്റെ യഥാര്‍ത്ഥ രൂപം ഹെല്‍മറ്റോ, ഷര്‍ട്ടോ ധരിക്കുന്നില്ലെങ്കിലും, ഈ ചിത്രം എടുത്തിരിക്കുന്നത് ഹള്‍ക്ക് കഥാപാത്രമായി വരുന്ന തോര്‍ രഗ്നാരോക് എന്ന സിനിമയില്‍ നിന്നാണ്.
എന്തായാലും മുംബൈ പൊലീസിന്റെ ഈ ട്വീറ്റ് സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഹെല്‍മറ്റ് ധരിക്കാത്ത ചില പൊലീസ് ഉദ്യോഗസ്ഥരുടെ ബൈക്ക് യാത്രയുടെ ചിത്രങ്ങളാണ് ചിലര്‍ റീ ട്വീറ്റായി നല്‍കിയിരിക്കുന്നത്.