കത്വ കേസിലെ സാമൂഹ്യപ്രവര്‍ത്തകനായ താലിബ് ഹുസൈന്റെ പേരില്‍ ആത്മഹത്യാശ്രമത്തിനും കേസ്
|പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നാണ് കേസ്. താലിബ് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായി തലയ്ക്ക് ഗുരുതര പരിക്കേറ്റുവെന്നും ഇന്ദിര ജയ്സിംഗ് ട്വീറ്റിലൂടെ പുറത്തുവിട്ടിരുന്നു.
സാമൂഹ്യ പ്രവര്‍ത്തകനും കത്വ പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടക്കാരില്‍ പ്രധാനിയുമായ താലിബ് ഹുസൈന്റെ പേരില്‍ വീണ്ടും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നതാണ് കേസ്. താലിബ് പൊലീസ് കസ്റ്റഡിയില്‍ വെച്ച് ക്രൂരമര്‍ദ്ദനത്തിന് ഇരയായിയെന്നും തലയ്ക്ക് ഗുരുതര പരിക്കേറ്റുവെന്നും സുപ്രീം കോടതി അഭിഭാഷക ഇന്ദിര ജയ്സിംഗ് ട്വീറ്റിലൂടെ പുറത്തുവിട്ടിരുന്നു.
ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് സാമ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സ പൂര്‍ത്തിയാക്കാനനുവദിക്കാതെ പൊലീസുകാര്‍ തിരിച്ച് താലിബിനെ സ്റ്റേഷനിലേക്ക് തന്നെ കൊണ്ടുപോയെന്നും ഇന്ദിര ആരോപിച്ചിരുന്നു. തലയില്‍ ബാന്‍ഡേജിട്ട് ചോരയൊലിക്കുന്ന താലിബിനെയാണ് സ്റ്റേഷനില്‍ ചെന്ന ബന്ധുവിന് കാണാനായതെന്നും, എന്നാല്‍ താലിബുമായി സംസാരിക്കാന്‍ ബന്ധുവിനെ പൊലീസുകാര്‍ അനുവദിച്ചില്ലെന്നും ഇന്ദിര പറഞ്ഞു.
താലിബ് ഹുസൈന് കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാന്‍ വേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുന്നില്‍ നിന്ന വ്യക്തിയാണ്. പക്ഷേ, ആഗസ്റ്റ് 2 ന് താലിബിന്റെ പേരില്‍ ലഭിച്ച ഒരു ബലാത്സംഗ പരാതിയെ തുടര്‍ന്ന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമവിരുദ്ധമായി ആയുധങ്ങള്‍ കയ്യില്‍വെച്ചെന്ന കുറ്റം കൂടി താലിബിന്റെ പേരില്‍ ചുമത്തിയിട്ടുണ്ട്.
ये à¤à¥€ पà¥�ें- കത്വ കേസിലെ സാക്ഷിക്ക് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനം: എന്നാല്‍ താലിബ് സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ്
കേസിലെ സാക്ഷിയായ താലിബ് ഹുസൈന്റെ തലയോട്ടിക്ക് പൊലീസ് മര്‍ദ്ദനത്തിനിടെ പരിക്കേറ്റിട്ടുണ്ടെന്നും താലിബ് സാമ്പ ഹോസ്പിറ്റലില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും ഇന്ദിര ജയ്സിംഗ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് താലിബ് സ്വയം തലയിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന വിശദീകരണമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ശേഷ് പോള്‍ വാലിദ് നല്‍കുന്നത്. സംഭവത്തിന് സഹതടവുകാര്‍ ദൃക്സാക്ഷികളായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും ആത്മഹത്യാശ്രമത്തിന് താലിബിന്റെ പേരില്‍ കേസെടുത്തിട്ടുള്ളത്.