India
പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിച്ച നേതാവെന്ന് മോദി; ജീവിതത്തിലെ കറുത്ത ദിനമെന്ന് രജനീകാന്ത്
India

പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിച്ച നേതാവെന്ന് മോദി; ജീവിതത്തിലെ കറുത്ത ദിനമെന്ന് രജനീകാന്ത്

Web Desk
|
7 Aug 2018 4:15 PM GMT

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദ്, മുകുള്‍ വാസ്നിക്, എന്നിവര്‍ നാളെ ചെന്നെയിലെത്തും.

പ്രമുഖ രാഷ്ട്രീയ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍. പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിച്ച നേതാവായിരുന്നു കരുണാനിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജീവിതത്തിലെ കറുത്ത ദിനമാണ് ഇന്ന് കടന്നുപോയതെന്ന് നടന്‍ രജനീകാന്ത് പ്രതികരിച്ചു. ഇന്ത്യക്ക് മികച്ച മകനെ നഷ്ടമായെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

സംസ്ഥാന രാഷ്ട്രീയത്തെയും ദേശീയ രാഷ്ട്രീയത്തെയും ഒരു പോലെ സ്വാധീനിച്ച ചുരുക്കം നേതാക്കളില്‍ ഒരാളായിരുന്നു കരുണാനിധിയെന്ന് മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. രാജ്യത്തിന് വലിയ നഷ്ടമെന്ന് യുപി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രതികരിച്ചു. പാവങ്ങള്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ജീവിച്ച അനുഭവ സമ്പത്തുള്ള നേതാവെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദ്, മുകുള്‍ വാസ്നിക്, എന്നിവര്‍ നാളെ ചെന്നെയിലെത്തും.

Similar Posts