അഭയകേന്ദ്രങ്ങളിലെ ബലാത്സംഗം: ‘പെണ്‍മക്കളെ രക്ഷിക്കേണ്ടത് ബി.ജെ.പി എം.എല്‍.എമാരില്‍ നിന്ന്’ രാഹുല്‍ ഗാന്ധി
|ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും അഭയകേന്ദ്രങ്ങളില്‍ പെണ്‍കുട്ടികള്‍ പീഡനത്തിരയായ സംഭവങ്ങളെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടപ്പിച്ചു. പ്രധാനമന്ത്രി കുറ്റകരമായ മൌനം പാലിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്ത് വര്‍ധിച്ചു വരുന്ന ബലാത്സംഗ കേസുകളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും അഭയകേന്ദ്രങ്ങളില്‍ പെണ്‍കുട്ടികള്‍ പീഡനത്തിരയായ സംഭവങ്ങളെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടപ്പിച്ചു. 'ആരില്‍ നിന്നാണ് നമ്മുടെ പെണ്‍മക്കളെ രക്ഷിക്കേണ്ടത്..?' രാഹുല്‍ ഗാന്ധി ചോദിച്ചു. ഒട്ടും താമസിച്ചില്ല, തൊട്ടടുത്ത നിമിഷം തന്നെ അതിനുള്ള ഉത്തരവും അദ്ദേഹം തന്നെ പറഞ്ഞു, 'ബി.ജെ.പി എം.എല്‍.എമാരില്‍ നിന്നാണ് നമ്മുടെ പെണ്‍മക്കളെ രക്ഷിക്കേണ്ടത്.'
ആണുങ്ങള്‍ മാത്രം പാര്‍ലമെന്റില്‍ ഇരിക്കുക, അവര്‍ മാത്രം രാജ്യം ഭരിക്കുക, എവിടെയായാലും സ്ത്രീകള്‍ പിറകില്‍ നില്‍ക്കുക ഇതാണ് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രത്യയശാസ്ത്രമെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ഡല്‍ഹിയില്‍ നടന്ന മഹിളാ അധികാര്‍ സമ്മേളനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഇതാദ്യമായല്ല, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ബി.ജെ.പിക്കെതിരെ രംഗത്ത് വരുന്നത്. നിരവധി ബലാത്സംഗ കേസുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതികളായ അവസരത്തിലും ബിജെപിയില്‍ നിന്നാണ് സ്ത്രീകള്‍ സംരക്ഷിക്കപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അഭയകേന്ദ്രങ്ങളില്‍ പോലും പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരകളായിട്ടും പ്രധാനമന്ത്രി കുറ്റകരമായ മൌനം പാലിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ''ബലാത്സംഗങ്ങള്‍ക്ക് സ്ത്രീകള്‍ ഇരകളാകുമ്പോഴും പ്രധാനമന്ത്രി മൌനം പാലിക്കുകയാണ്. കഴിഞ്ഞ 70വര്‍ഷക്കാലം സ്ത്രീകള്‍ അനുഭവിച്ചില്ലാത്ത അത്ര അതിക്രമങ്ങളാണ് ഈ 4വര്‍ഷം കൊണ്ട് നേരിടേണ്ടി വന്നത്.''
‘’അവര്‍ പറഞ്ഞു, ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’(മകളെ രക്ഷിക്കൂ, മകളെ പഠിപ്പിക്കൂ). പക്ഷേ, ആരില്‍ നിന്നാണ് രക്ഷിക്കേണ്ടതെന്ന് മനസിലായിരുന്നില്ല.”
സ്ത്രീസംവരണ ബില്ലിന്റെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നീളുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ സ്ത്രീസംവരണ ബില്ലിന്റെ വിഷയത്തില്‍ ഉടനടി തീരുമാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ''അവര്‍(ബി.ജെ.പി) ഒരുപാട് സംസാരിക്കും, പക്ഷേ സ്ത്രീ സംവരണ ബില്ലിന്റെ കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ബില്‍ പാസാക്കുന്ന ദിവസം കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നടങ്കം അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് അറിയിച്ചിട്ടും യാതൊരു പ്രതികരണവുമുണ്ടായില്ല. അവര്‍ പറഞ്ഞു, 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' (മകളെ രക്ഷിക്കൂ, മകളെ പഠിപ്പിക്കൂ). പക്ഷേ, ആരില്‍ നിന്നാണ് രക്ഷിക്കേണ്ടതെന്ന് മനസിലായിരുന്നില്ല."
ആണുങ്ങള്‍ മാത്രം പാര്‍ലമെന്റില്‍ ഇരിക്കുക, അവര്‍ മാത്രം രാജ്യം ഭരിക്കുക, എവിടെയായാലും സ്ത്രീകള്‍ പിറകില്‍ നില്‍ക്കുക ഇതാണ് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രത്യയശാസ്ത്രമെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.