India
റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികനെ ഉള്‍പ്പെടുത്തി കേന്ദ്രം
India

റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികനെ ഉള്‍പ്പെടുത്തി കേന്ദ്രം

Web Desk
|
9 Aug 2018 4:54 AM GMT

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്വാമിനാഥന്‍ ഗുരുമൂര്‍ത്തിയെയാണ് നിയമിച്ചത്.

റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികനെ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്വാമിനാഥന്‍ ഗുരുമൂര്‍ത്തിയെയാണ് നിയമിച്ചത്. താല്‍ക്കാലിക അനൌദ്യോഗിക ഡയറക്ടറായാണ് നിയമനം.

ആര്‍.എസ്.എസ് സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്‍റെ കോ കണ്‍വീനറാണ് ഗുരുമൂര്‍ത്തി. തമിഴ് മാഗസിനായ തുഗ്ലക്കിന്റെ എഡിറ്റര്‍ കൂടിയാണ് അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനത്തെ അനുകൂലിച്ചും നരേന്ദ്ര മോദിയുടെ നയങ്ങളെ പിന്തുണച്ചും ഗുരുമൂര്‍ത്തി രംഗത്തെത്തിയിരുന്നു. പുതിയ പദവി ജനസേവനത്തിനായി പ്രയോജനപ്പെടുത്തുമെന്ന് ഗുരുമൂര്‍ത്തി പറഞ്ഞു.

ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന സതീഷ് കാശിനാഥ് മറാത്തെയെയും ആര്‍.ബി.ഐ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിച്ച മറാത്തെ യുണൈറ്റഡ് വെസ്റ്റേണ്‍ ബാങ്ക് ലിമിറ്റഡിന്‍റെ ചെയര്‍മാനായിരുന്നു. സഹകാര്‍ ഭാരതി എന്ന എന്‍ജിഒയുടെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം.

Similar Posts