India
മഹാരാഷ്ട്രയില്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീകരാക്രമണ പദ്ധതി
India

മഹാരാഷ്ട്രയില്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീകരാക്രമണ പദ്ധതി

Web Desk
|
11 Aug 2018 3:10 PM GMT

വൈഭവിന്റെ വീട്ടില്‍ നിന്നും പൊലീസ് 21നാടന്‍ ബോംബുകളും, ബോംബുണ്ടാക്കുന്നതിനുള്ള സ്ഫോടക വസ്തക്കളുടെ ശേഖരങ്ങളും കണ്ടെത്തി. വൈഭവിനൊപ്പം, ശരദ് കസല്‍ക്കറെന്നയാളും പാല്‍ഘറിലെ വീട്ടില്‍ നിന്നും അറസ്റ്റിലായി.

മഹാരാഷ്ട്രയില്‍ തീവ്ര ഹിന്ദുത്വ സംഘടനകള്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണ പദ്ധതിയെ തകര്‍ത്ത് എടിഎസ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തെ നാല് നഗരങ്ങളെ അക്രമിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ബോംബുകളും സ്ഫോടക വസ്തുക്കളുമായിട്ടായിരുന്നു ഇവര്‍ പിടിയിലായത്. അറസ്റ്റിലായ മൂന്ന് പേര്‍ക്കും സനാതന്‍ സന്‍സ്ത ഉള്‍പ്പെടേയുള്ള ഹിന്ദുത്വ സഘടനകളുമായി ബന്ധമുണ്ടെന്ന് എടിഎസ് അറിയിച്ചു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മുംബൈക്ക് സമീപമുള്ള പാല്‍ഘറില്‍ സനാതന്‍ സന്‍സതയുടെ അനുഭാവിയും ഹിന്ദു ഗോവന്‍ഷ് രക്ഷാ സമിതി പ്രവര്‍ത്തകനുമായ വൈഭവ് റാവത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡോഡെയാണ് മഹാരാഷ്ട്രയിലെ നാല് നഗരങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണ പദ്ധതി പുറത്തായത്. വൈഭവിന്റെ വീട്ടില്‍ നിന്നും പൊലീസ് 21 നാടന്‍ ബോംബുകളും, ബോംബുണ്ടാക്കുന്നതിനുള്ള സ്ഫോടക വസ്തക്കളുടെ ശേഖരങ്ങളും കണ്ടെത്തിരുന്നു.

വൈഭവിനൊപ്പം, ശരദ് കസല്‍ക്കറെന്നയാളും പാല്‍ഘറിലെ വീട്ടില്‍ നിന്നും അറസ്റ്റിലായി. ഇരുവരുടെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ശ്രീ ശിവപ്രതിഷ്താന്‍ ഹിന്ദുസ്ഥാന്‍ പ്രവര്‍ത്തകന്‍ സുധാന്‍വ ഗൊന്ദലേഖറെ പൂനെയില്‍ അറസ്റ്റ് ചെയ്തു. മൂന്ന് പേരെയും മുംബൈ ഭീകര വിരുദ്ധ കോടതിയില്‍ ഹാജരാക്കി.

മുംബെ,പൂനെ,സതാറ,സോലാപൂര്‍ തുടങ്ങിയ നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്താനുള്ള ഗൂഢാലോചനയിലായിരുന്നു പ്രതികളെന്ന് കസ്റ്റഡി ആവശ്യപ്പെട്ട് കൊണ്ട് എടിഎസിന്റെ കോടതിയില്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ വാദത്തിന്റെ അടിസ്ഥാനത്തില്‍ ആഗസ്ത് പതിനെട്ട് വരെ പ്രതികളെ എസ്എടി കസ്റ്റഡിയില്‍ വിട്ടു. സ്ഫോടക വസ്തുക്കളുടെ ഉറവിടം, ആക്രമണ പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ തുടങ്ങിയവ വിശദമായ ചോദ്യം ചെയ്യലില്‍ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്എടി പ്രതികരിച്ചു. ‌

പ്രതികള്‍ക്ക് ഗൌരി ലങ്കേഷ് വധവമായി ബന്ധമുണ്ടെയെന്ന കാര്യവും അന്വേഷിച്ചേക്കും. അറസ്റ്റിലായ മൂന്ന് പ്രതികളും പ്രവര്‍ത്തകരല്ലെന്ന് സനാതന്‍ സന്‍സ്ത പറഞ്ഞു. വൈഭവ് റാവത്തുമായി സംഘടനക്ക് അടുത്ത ബന്ധമുണ്ട്. അതിനാല്‍ പ്രതികള്‍ക്ക് വേണ്ട നിയമ സഹായം നല്‍കുമെന്നും സനാതന്‍ സന്‍സ്ത പറഞ്ഞു.

Similar Posts