India
2019ലെ തെരഞ്ഞെടുപ്പിന് ശേഷം പൗരത്വ പട്ടിക രാജ്യ വ്യാപകമാക്കുമെന്ന് ബി.ജെ.പി എം.പി
India

2019ലെ തെരഞ്ഞെടുപ്പിന് ശേഷം പൗരത്വ പട്ടിക രാജ്യ വ്യാപകമാക്കുമെന്ന് ബി.ജെ.പി എം.പി

Web Desk
|
13 Aug 2018 7:09 AM GMT

രാജ്യത്തെ ധര്‍മശാലയാക്കാന്‍ അനുവദിക്കില്ല. നുഴഞ്ഞു കയറിയവരെ എന്തു വിലകൊടുത്തും നിയമപരമായിത്തന്നെ പുറത്താക്കുമെന്നും എം.പിയും ബി.ജെ.പി ദേശീയ ഉപാധ്യക്ഷനുമായ ഓം പ്രകാശ് മധുര്‍

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ദേശീയ പൗരത്വ പട്ടിക രാജ്യത്താകെ നടപ്പിലാക്കുമെന്ന് എം.പിയും ബി.ജെ.പി ദേശീയ ഉപാധ്യക്ഷനുമായ ഓം പ്രകാശ് മധുര്‍. രാജ്യത്തെ ധര്‍മശാലയാക്കാന്‍ അനുവദിക്കില്ല. നുഴഞ്ഞു കയറിയവരെ എന്തു വിലകൊടുത്തും നിയമപരമായിത്തന്നെ പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ കാരണം രാജ്യമാകെ പ്രശ്നത്തിലാണ്. നുഴഞ്ഞുകയറ്റം ഏതെങ്കിലും നഗരത്തില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല. 2019ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി തന്നെ അധികാരത്തിലെത്തുമെന്നും പൌരത്വ രജിസ്റ്റര്‍ രാജ്യത്താകെ നിര്‍ബന്ധമാക്കുമെന്നും മധുര്‍ വ്യക്തമാക്കി.

ഇന്ത്യക്കാര്‍ ഭയക്കേണ്ടതില്ല. ഇന്ത്യന്‍ പൌരന്മാരെ പുറത്താക്കില്ല. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും തുടങ്ങിവെച്ചത് ഏറ്റെടുക്കാന്‍ യു.പി.എ സര്‍ക്കാരിന് ധൈര്യമുണ്ടായില്ലെന്നും മധുര്‍ വിമര്‍ശിച്ചു.

Related Tags :
Similar Posts