India
കേരളത്തിന് ആശ്വാസമായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം; 1 കോടി നല്‍കി
India

കേരളത്തിന് ആശ്വാസമായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം; 1 കോടി നല്‍കി

Web Desk
|
20 Aug 2018 4:51 AM GMT

കേരളത്തിന് സമാനമായ രീതിയില്‍ ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്ന കര്‍ണ്ണാടകത്തിലെ കുടകിലും ക്ഷേത്ര ട്രെസ്റ്റ് സംഭാവന നല്‍കുന്നുണ്ട്

പ്രളയക്കെടുതിയില്‍ കഴിയുന്ന കേരളത്തിന് ആശ്വാസമായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടിയാണ് ക്ഷേത്രം ട്രസ്റ്റ് സംഭാവന ചെയ്തത്. ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഒരു കോടി നല്‍കാന്‍ തീരുമാനിച്ചത്. കേരളത്തിന് സമാനമായ രീതിയില്‍ ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്ന കര്‍ണ്ണാടകത്തിലെ കുടകിലും ക്ഷേത്ര ട്രെസ്റ്റ് സംഭാവന നല്‍കുന്നുണ്ട്.

25 ലക്ഷമാണ് സംഭാവനയായി കര്‍ണ്ണാടകയിലേ ദുരിതം അനുവഭിക്കുന്ന മേഖലയിലേക്ക് ക്ഷേത്ര ട്രെസ്റ്റ് നല്‍കുന്നത്. സംഭാവനയോടൊപ്പം തന്നെ ദുരിതത്തിലായവര്‍ക്കായി ആവശ്യ സാധനങ്ങള്‍ അടക്കമുള്ളവ ശേഖരിക്കുന്നതിനും പദ്ധതിയിടുന്നതായി ട്രസ്റ്റ് അറിയിച്ചു.

കര്‍ണാടകയിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ് മൂകാംബിക ക്ഷേതം. കർണാടകയിലാണെങ്കിലും ക്ഷേത്രത്തിലെത്തുന്ന ഭക്തർ അധികവും കേരളത്തിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രങ്ങളിലൊന്നായി മൂകാംബികാക്ഷേത്രം കണക്കാക്കപ്പെടുന്നു

Similar Posts