India
പ്രളയക്കെടുതി: കേരളത്തിന് റിലയന്‍സിന്റെ 71 കോടിയുടെ സഹായം
India

പ്രളയക്കെടുതി: കേരളത്തിന് റിലയന്‍സിന്റെ 71 കോടിയുടെ സഹായം

Web Desk
|
21 Aug 2018 2:58 PM GMT

കേരളത്തിന് അടിയന്തര സഹായം ആവശ്യമുള്ള സമയമാണിത്. കേരള ജനതക്കൊപ്പം റിലയന്‍സുമുണ്ടാകും. കേരളത്തിന് സഹായം നല്‍കാന്‍ റിലയന്‍സ് പ്രതിജ്ഞാബദ്ധമാണെന്നും റിലയന്‍സ് ഫൌണ്ടേഷന്‍ അധ്യക്ഷ നിതാ അംബാനി പറഞ്ഞു.

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന്​ റിലയൻസ്​ 71 കോടിയുടെ സഹായം നൽകും. നീത അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ്​ ഫൗണ്ടേഷനാണ്​ കേരളത്തിന്​ സഹായമെത്തിക്കുക. ഇതിൽ 21 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​ സംഭാവന ചെയ്യും. 50 കോടി രൂപയുടെ ഉൽപന്നങ്ങൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുമെന്ന്​ റിലയൻസ്​ അറിയിച്ചു.

കേരളത്തിന് അടിയന്തര സഹായം ആവശ്യമുള്ള സമയമാണിത്. കേരള ജനതക്കൊപ്പം റിലയന്‍സുമുണ്ടാകും. കേരളത്തിന് സഹായം നല്‍കാന്‍ റിലയന്‍സ് പ്രതിജ്ഞാബദ്ധമാണെന്നും റിലയന്‍സ് ഫൌണ്ടേഷന്‍ അധ്യക്ഷ നിതാ അംബാനി പറഞ്ഞു. 160 സർക്കാർ ദുരിതാശ്വാസ ക്യാമ്പുകളിലായി 50,000 പേർക്ക്​ ഭക്ഷണവും അവശ്യവസ്തുക്കളും വിതരണം ചെയ്യുമെന്നാണ്​ റിലയൻസ്​ ഫൗണ്ടേഷന്റെ അറിയിപ്പ്​​. സംസ്ഥാനത്തിന്​ സഹായവുമായുളള പ്രത്യേക വിമാനം മഹാരാഷ്ട്രയിൽ നിന്ന്​ കേരളത്തിലെത്തുമെന്നും റിലയൻസ്​ പുറത്തിറക്കിയ പത്രകുറിപ്പിൽ വ്യക്തമാക്കുന്നു. ഇതിന്​ പുറമേ പ്രളയത്തിന്​ ശേഷമുള്ള കേരളത്തിന്റെ പുനർനിർമാണത്തിന്​ കമ്പനിയുടെ സഹായവുമുണ്ടാകും. ​പ്രളയം മൂലം ദുരിതത്തിലായ കേരളത്തെ സഹായിക്കാൻ നിരവധി കമ്പനികൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഇവർക്ക്​ പിന്നാലെയാണ്​ റിലയൻസും സഹായഹസ്തവുമായി എത്തിയിരിക്കുന്നത്.

Similar Posts