India
നവ്ജോത് സിങ് സി​​ദ്ദു സമാധാനത്തിന്റെ പ്രതിപുരുഷൻ - ഇമ്രാൻ ഖാൻ
India

നവ്ജോത് സിങ് സി​​ദ്ദു സമാധാനത്തിന്റെ പ്രതിപുരുഷൻ - ഇമ്രാൻ ഖാൻ

Web Desk
|
21 Aug 2018 10:44 AM GMT

തന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തതിനാൽ വേട്ടയാടപ്പെട്ട പഞ്ചാബ് മന്ത്രി നവ്ജോത് സിങ് സിദ്ദുവിനെ സമാധാനത്തിന്റെ പ്രതിപുരുഷനെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സിദ്ദുവിനെതിരെ രംഗത്ത് വന്നിരിക്കുന്ന ഇന്ത്യക്കാർ സമാധാനത്തിന് ഒരു വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.

ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത നവ്ജോത് സിങ് സിദ്ദു പാകിസ്താൻ സേന മേധാവി കമർ ജാവേദ് ബാജ്വയെ ആലിങ്കനം ചെയ്തതിനെത്തുടർന്നാണ് വിവാദങ്ങൾക്ക് തിരി തെളിഞ്ഞത്.

ബജ്വയെ ആലിംഗനം ചെയ്ത സിദ്ദു ഇന്ത്യന്‍ സൈന്യത്തേയും പാക് സൈനിക പിന്തുണയോടെ നടക്കുന്ന തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരോടുള്ള അവഹേളനമാണെന്നും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ നിര്യാണത്തില്‍ രാജ്യം അനുശോചനം ആചരിക്കവെ പാകിസ്താന്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത് അനുചിതമായിപ്പോയെന്നും സുധീര്‍ കുമാര്‍ ഓജ പറയുന്നു.

അതേസമയം തന്റെെ സന്തർശനം രാഷ്ട്രീയപരമല്ലെന്നും പഴയ സുഹൃത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുക മാത്രമാണ് താൻ ചെയ്തതെന്നും സിദ്ദു പ്രതികരിച്ചു.

Similar Posts