India
ഇന്ത്യയിലെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് പിന്നില്‍ തൊഴിലില്ലായ്മ: രാഹുൽ ​ഗാന്ധി
India

ഇന്ത്യയിലെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് പിന്നില്‍ തൊഴിലില്ലായ്മ: രാഹുൽ ​ഗാന്ധി

Web Desk
|
23 Aug 2018 10:37 AM GMT

ജിഎസ്ടിയുടെ വികലമായ നടപ്പാക്കല്‍ കൊണ്ട് ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നുവെന്നും രാഹുല്‍

ഇന്ത്യയിലെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് പിന്നില്‍ തൊഴിലില്ലായ്മയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജനങ്ങള്‍ക്ക് കൃത്യമായ കാഴ്ചപ്പാട് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അത് മറ്റ് ചിലര്‍ മുതലെടുക്കാന്‍ കാരണമാകുമെന്നും രാഹുല്‍ ജര്‍മ്മനിയില്‍ പറഞ്ഞു. ജിഎസ്ടിയുടെ വികലമായ നടപ്പാക്കല്‍ കൊണ്ട് ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആളുകളെ അകറ്റി നിര്‍ത്തിക്കൊണ്ടുള്ള വികസനം അപകടകരമാണെന്നും രാഹുല്‍ പറഞ്ഞു.

ആളുകള്‍ക്ക് കൃത്യമായ കാഴ്ചപ്പാട് നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അത് മറ്റ് ചിലര്‍ മുതലെടുക്കുമെന്ന് ഐഎസ്ഐഎസ് രൂപപ്പെടാന്‍ കാരണമായ സാഹചര്യം ഉദ്ധരിച്ച് രാഹുല്‍ഗാന്ധി പറഞ്ഞു. ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെയും ഗോത്രസമൂഹങ്ങളെയും ദളിതരെയും അകറ്റി നിര്‍ത്തി വികസനം നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാവപ്പെട്ട കര്‍ഷകര്‍ക്കും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമൊന്നും വരേണ്യവര്‍ഗത്തിന് കിട്ടുന്ന ഗുണഫലം ലഭിക്കരുതെന്നാണ് ബിജെപി സര്‍ക്കാരിന്റെ താല്‍പ്പര്യമെന്നും രാഹുല്‍ കുറ്റപ്പെടുത്തി. താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്തത് തന്‍റെ പാര്‍ട്ടിയിലെ ചിലര്‍ക്ക് പോലും ഇഷ്ടമായില്ലെന്നും ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി.

Similar Posts