‘സംസ്ഥാനങ്ങളുടെ മേല്‍ അധികാരപ്രയോഗം വേണ്ട’; മന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ച കേന്ദ്രമന്ത്രിക്കെതിരെ കര്‍ണാടക
|കര്‍ണാടക സംസ്ഥാന മന്ത്രിയോട് ദേഷ്യപ്പെട്ട് സംസാരിച്ച കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് ‘കൊളളുന്ന’ മറുപടിയുമായി കര്‍ണാടക. ഉപമുഖ്യമന്ത്രി ജെ പരമേശ്വരയാണ് പ്രതിരോധമന്ത്രിയെ ഭരണഘടന ഓര്‍മിപ്പിച്ചുള്ള മറുപടികൊടുത്തത്. ഒരു കേന്ദ്രമന്ത്രി സംസ്ഥാന മന്ത്രി പറയുന്നത് വേണോ കേള്‍ക്കാന്‍, ഇത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല എന്നതായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന. കൊടഗ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രൂപീകരിച്ച ദുരിതാശ്വാസ ക്യാമ്പുകളും മറ്റും സന്ദര്‍ശിച്ച് സീതാരാമന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.
കൊടഗിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഞങ്ങളുടെ മന്ത്രിമാര്‍ ആഴ്ച്ചകളായി അവിടെയുണ്ട്. നിങ്ങള്‍ നല്‍കുന്ന സഹായത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നത് പോലെ തന്നെ നിങ്ങളും അവരെ ബഹുമാനിക്കണം. നിങ്ങള്‍ എന്റെ സഹപ്രവര്‍ത്തകനോട് ദേഷ്യപ്പെടുന്നത് കണ്ടപ്പോള്‍ നിരാശനായി എന്നായിരുന്നു പരമേശ്വരയുടെ മറുപടി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. തീര്‍ന്നില്ല, ഭരണഘടന അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാറുകളുടെ പ്രവര്‍ത്തനമെന്നും അല്ലാതെ കേന്ദ്രതീരുമാനങ്ങള്‍ക്കനുസരിച്ചല്ലെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിലൂടെ ഓര്‍മപ്പെടുത്തുന്നു.
Madam @nsitharaman, our ministers have stayed back in Kodagu for weeks to oversee relief operations along with district administration. You should extend to them the same respect that they extend for the help from your end. It was disappointing to see you lash out at my colleague
— Dr. G Parameshwara (@DrParameshwara) August 25, 2018
‘സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത് കേന്ദ്രമല്ല ഭരണഘടനയാണ്. ഇരു സംവിധാനങ്ങളുടെയും തുല്യപങ്കാളിത്തം ഉറപ്പാക്കാനാണ് ഭരണഘടന അധികാരങ്ങള്‍ വികേന്ദ്രീകരിച്ചിരിക്കുന്നത്. ഞങ്ങള്‍ കേന്ദ്രത്തിന് കീഴ്‌പെട്ടവരല്ല, സഹകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
State Governments derive their powers from our Constitution not from the Centre. The Constitution has distributed powers among the Centre and States to ensure an equitable partnership between both. We are not inferior to the Centre. We are partners @nsitharaman
— Dr. G Parameshwara (@DrParameshwara) August 25, 2018
പരിപാടികള്‍ ചാര്‍ട്ട് ചെയ്തതിലെ അപാകത ചൂണ്ടിക്കാട്ടി സീതാരാമന്‍ സംസ്ഥാന മന്ത്രിയോടും ഉദ്യോഗസ്ഥയോടും കയര്‍ത്ത് സംസാരിച്ചത്. കേന്ദ്രത്തിന് കര്‍ണാടകയോട് ചിറ്റമ്മ നയമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ കൊടഗിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.