India
35 വര്‍ഷം മുമ്പ് കാണാതായ ജീപ്പ് ഒരു ദിവസം വീട്ടുപടിക്കല്‍; അമ്പരന്ന് വീട്ടുകാര്‍
India

35 വര്‍ഷം മുമ്പ് കാണാതായ ജീപ്പ് ഒരു ദിവസം വീട്ടുപടിക്കല്‍; അമ്പരന്ന് വീട്ടുകാര്‍

Web Desk
|
25 Aug 2018 7:29 AM GMT

ഈ ജീപ്പ് മോഷ്ടിച്ചത് തന്റെ മുത്തച്ഛനായിരുന്നുവെന്ന് ജീപ്പ് തിരിച്ചെത്തിച്ച ശേഷം അയാള്‍ പറഞ്ഞതായി ദിനേശ് പറഞ്ഞു

ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ ചല്‍വഗ്രാമത്തിലെ ദിനേഷ് സോണിയും കുടുംബവും ഇപ്പോഴും അമ്പരമ്പ് വിട്ടുമാറാത്ത അവസ്ഥയിലാണ്. 35 വര്‍ഷം മുമ്പ് തന്റെ അച്ഛന്‍ സുനില്‍ വാങ്ങിയ ഒരു ജീപ്പ്, വാങ്ങി തൊട്ടടുത്ത ദിവസം തന്നെ കളവ് പോയ ജീപ്പ്, അതാണിപ്പോ വീട്ടുമുറ്റത്ത് വന്ന് കിടക്കുന്നത്. ബുധനാഴ്ചയാണ് ദിനേഷ് സോണിക്ക് ജീപ്പ് തിരിച്ചു കിട്ടിയത്. പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു രാജസ്ഥാന്‍ സ്വദേശിയാണ് ജീപ്പ് തിരിച്ചെത്തിച്ചതെന്ന് ദിനേശ് പറയുന്നു.

ഈ ജീപ്പ് മോഷ്ടിച്ചത് തന്റെ മുത്തച്ഛനായിരുന്നുവെന്ന് ജീപ്പ് തിരിച്ചെത്തിച്ച ശേഷം ആ രാജസ്ഥാന്‍കാരന്‍ പറഞ്ഞതായി ദിനേശ് പറഞ്ഞു. തങ്ങള്‍ക്ക് ഈ ജീപ്പ് വിറ്റ ആള്‍ ആ ജീപ്പ് മോഷ്ടിച്ചതായിരുന്നു എന്ന് പിന്നീട് തെളിഞ്ഞതിനാലാണ് പിന്നെ ആ ജീപ്പിനെ കുറിച്ച് കൂടുതലൊന്നും അന്വേഷിക്കാതിരുന്നതെന്ന് ദിനേശ് പറയുന്നു. പൊലീസില്‍ പരാതിപ്പെടാനൊന്നും തങ്ങള്‍ പോയില്ലെന്നും, ആ ജീപ്പിന്റെ യഥാര്‍ത്ഥ ഉടമസ്ഥനാരാണെന്നത് തനിക്കിപ്പോഴും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

35 വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപ കൊടുത്താണ് അച്ഛന്‍ ജീപ്പ് വാങ്ങിയത്. അന്നേ അത് നഷ്ടമായി. ഇപ്പോ അത് തിരിച്ചുകിട്ടുക എന്നാല്‍ അത്ഭുതമെന്നല്ലാതെ എന്ത് പറയാന്‍. ഗ്രാമത്തില്‍ ഒരു ജ്വല്ലറി ഷോപ്പ് നടത്തുകയാണ് ദിനേശ്.

തങ്ങളുടെ കുടുംബദേവതയ്ക്ക് 20 ഗ്രാം സ്വര്‍ണം സമ്മാനിച്ചാണ് ജീപ്പിന്റെ തിരിച്ചുവരവ് കുടുംബം ആഘോഷിച്ചത്. ജീപ്പുമായി വന്ന വ്യക്തി വീടിന് സമീപം ജീപ്പ് ഉപേക്ഷിച്ച് പോകുയായിരുന്നുവെന്നും. അവിടെ കണ്ട തങ്ങളുടെ ബന്ധുക്കളിലൊരാളോട്, ഈ ജീപ്പ് വര്‍ഷങ്ങള്‍ക്കു മുമ്പ് മോഷ്ടിച്ചുകൊണ്ടുപോയത് തന്‍റെ മുത്തച്ഛനായിരുന്നുവെന്ന വിവരം പറയുകമാത്രമായിരുന്നുവെന്നും പറയുന്നു ദിനേശിന്റെ മകന് രോഹിത്.

ജീപ്പ് തിരികെ വന്നത് തങ്ങള്‍ക്ക് അനുഗ്രഹമായാണെന്നാണ് കുടുംബം വിശ്വസിക്കുന്നത്. ജീപ്പ് പഴയ മോഡലാണെന്നേയുള്ളൂ, ഇപ്പോഴും നല്ല കണ്ടീഷനാണെന്നും ദിനേശ് പറയുന്നു.

Related Tags :
Similar Posts