India
കണ്ഡമാല്‍ കലാപത്തിന്  പത്ത് വര്‍ഷം
India

കണ്ഡമാല്‍ കലാപത്തിന് പത്ത് വര്‍ഷം

ആന്റോ അക്കര
|
26 Aug 2018 11:10 AM GMT

ക്രിസ്തുമസ് ദിനത്തിൽ കാണ്ഡമാലിൽ അരങ്ങേറിയ അക്രമങ്ങൾ, പിന്നീട് ആ ഗോത്ര പ്രദേശത്തെ മുഴുവനായും രക്തത്തിൽ മുക്കിയ ഒരു ദുരന്ത പരമ്പരയുടെ മുന്നൊരുക്കമായിരുന്നു എന്നും ആരും അറിഞ്ഞിരുന്നില്ല.

പത്ര പ്രവർത്തകനായ ഞാൻ, തികച്ചും തൊഴിൽ സംബന്ധമായ ഉദ്ദേശത്തേടെയാണ് 2007 ഡിസംബറിൽ ഒഡിഷയിലെ കണ്ഡമാൽ കാടുകളിലേക്ക് യാത്ര തിരിക്കുന്നത്. നൂറോളം കൃസ്തീയ ദേവാലയങ്ങളും മറ്റു സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതിനെ കുറിച്ച് വാർത്ത ചെയ്യാൻ പോയ ഞാൻ, അത് പിന്നീട് എന്റെ ജീവിതത്തിലെ തന്നെ വഴിത്തിരിവായ യാത്രയായിരിക്കുമെന്ന് അറിഞ്ഞിരുന്നില്ല. അന്ന്, 2007-ലെ ആ ക്രിസ്തുമസ് ദിനത്തിൽ കാണ്ഡമാലിൽ അരങ്ങേറിയ അക്രമങ്ങൾ, പിന്നീട് ആ ഗോത്ര പ്രദേശത്തെ മുഴുവനായും രക്തത്തിൽ മുക്കിയ ഒരു ദുരന്ത പരമ്പരയുടെ മുന്നൊരുക്കമായിരുന്നു എന്നും ആരും അറിഞ്ഞിരുന്നില്ല.

2008 ആ ഗസ്റ്റ് 23-ലെ ജന്മാഷ്ഠമി ദിനത്തിൽ പ്രമുഖ സന്യാസിയായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വെടിയേറ്റ് മരിക്കുന്നതാണ് കണ്ഡമാലിൽ ലഹളക്ക് പെട്ടെന്നുണ്ടായ കാരണം. കൊലപാതകത്തിനു പിന്നിൽ കൃസ്തീയ ഗൂഢാലോചനയാണെന്നാരോപിച്ച് വി.എച്ച്.പിയും ബജ്‍റഗ്ദളും ഉൾപ്പടെയുള്ള തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ, തുടർന്നഴിച്ചു വിട്ട ഒരാഴ്ച്ച നീണ്ടു നിന്ന രക്തരൂക്ഷിത അക്രമണങ്ങളിൽ നൂറോളം പേരാണ് കൊലചെയ്യപ്പെട്ടത്. 56,000 പേർ ഭവനരഹിതരായി, 300 ഓളം കൃസ്തീയ ദേവാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു.

ഭീകരാന്തരീക്ഷം സ‍‍ൃഷ്ടിച്ച് ജനങ്ങൾക്കുള്ളിൽ കുത്തിനിറക്കുന്ന ഭയാനകത, കണ്ഡമാലിലെ ദരിദ്രരായ ജനങ്ങളെ ക്രിസ്തു മതത്തിൽ നിന്നും വിട്ടു പോകാൻ നിർബന്ധിതരാക്കും എന്ന് അക്രമി സംഘങ്ങൾ കണക്കുകൂട്ടിയിരിക്കണം. എന്നാൽ അവരെയെല്ലാം ഞെട്ടിച്ചുകൊണ്ട്, ആരും തന്നെ തങ്ങളുടെ വിശ്വാസങ്ങളെ ഉപേക്ഷിക്കാനോ തള്ളാനോ തയ്യാറായില്ല എന്നത് അത്ഭുതമുളവാക്കിയ ഒരു കാര്യമായിരുന്നു. അതുപോലെ തന്നെയായിരുന്നു, 2009 ൽ പുറത്തിറക്കിയ എന്റെ പുസ്തകം 'Shining Faith in Kandhamal' -ൽ കലാപകാരികളായിരുന്ന തീവ്ര ഹിന്ദുക്കളെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായി വന്നവരുടെ മുഖവും പേരു വിവരങ്ങളും അവരുടെ സുരക്ഷയെ മുൻ നിർത്തി ഞാൻ മറച്ച് വെച്ചപ്പോൾ, നിങ്ങളെന്തിനാണ് ഞങ്ങളുടെ മുഖങ്ങൾ മറച്ചതെന്നും ദൈവത്തിന്റെ പേരിൽ വരാൻ പോകുന്ന എന്ത് വിപത്തും നേരിടാൻ ഞങ്ങൾ തയ്യാറാണെന്നും അവർ പറഞ്ഞ സന്ദർഭവും. വിശ്വാസത്തിന്റെ കാര്യത്തിൽ അത്രമേൽ ധീരരും, സ്ഥൈര്യവുമുള്ളവരുമായിരുന്നു അവർ.

അതിശയകരമായ കാര്യം, ഇവരുടെ മേൽ കുറ്റമാരോപണം നടത്തിയത് പോലിസോ ഒന്നുമായിരുന്നില്ല, മറിച്ച് വി.എച്ച്.പി നേതാവായിരുന്ന പ്രവീൺ തൊഗാഡിയ ആയിരുന്നു എന്നതാണ്

തികച്ചും അസാധാരണമായ കാര്യങ്ങളാണ് സ്വാമി ലക്ഷ്മണാനന്ദയുടെ വധത്തിനു ശേഷം കണ്ഡമാലിൽ സംഭവിച്ചത്. പതിമൂന്ന് വയസ്സുകാരനുൾപ്പടെ നാല് കൃസ്ത്യാനികളെയാണ് ഹിന്ദു കലാപകാരികൾ തല്ലി അവശരാക്കി പോലിസ് സ്റ്റേഷനിൽ കൊണ്ടിട്ടത്. അതിശയകരമായ കാര്യം, ഇവരുടെ മേൽ കുറ്റമാരോപണം നടത്തിയത് പോലിസോ ഒന്നുമായിരുന്നില്ല, മറിച്ച് വി.എച്ച്.പി നേതാവായിരുന്ന പ്രവീൺ തൊ
ഗാഡിയ ആയിരുന്നു എന്നതാണ്. എന്നാൽ പോലീസിന് അവരുടെ മേലുള്ള കുറ്റം തെളിയിക്കാനാവാതെ വന്നപ്പോൾ 40 ദിവസത്തെ ദുരിത പൂർണ്ണമായ തടവ് ജീവിത്തിനു ശേഷം എല്ലാവരും മോചിതരായി. അതിനു ശേഷമാണ്, അന്വേഷണ സംഘം മാനസികാസ്വസ്തതയുള്ള ഒരാളെയുൾപ്പടെ ഏഴു പേരെ ഉൾഗ്രാമമായ 'കോട്ടഗറിൽ' വെച്ച് അറസ്റ്റ് ചെയ്യുന്നത്. അന്നും തൊഗാഡിയ ആവശ്യപ്പെട്ടിരുന്ന പ്രധാന കാര്യം, പോപ് ഹിന്ദുക്കളോട് മാപ്പ് ചോദിക്കണം എന്നതൊക്കെയായിരുന്നു.

വികൃതമാക്കിയ കൃസ്തുവിന്റെ ചിത്രം കണ്ഡമാലിലെ വീട്ടുചുമരുകളില്‍

നാലു വർഷം നീണ്ടു നിന്ന വിചാരണ കാലയളവിനിടെ കോടതിക്കു മുമ്പാകെ പ്രബലമായ ഒരു തെളിവും കുറ്റാരോപിതർക്കെതിരെ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിയുകയുണ്ടായില്ല. ഒടുവിലത്തെ രണ്ട് വർഷക്കാലം കേസ് പരി
ഗണിച്ച ജഡ്ജി ബിറാൻചി എന്‍ മിശ്ര, സന്തോഷ് കുമാർ പട്നായിക്കിന്റെ നേത‍ൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ അത‍ൃപ്തി അറിയിക്കുകയും, എന്ത് അടിസ്ഥാനത്തിലാണ് ഈ ഏഴ് പേരും
ഇനിയും തടവിൽ കിടക്കുന്നതെന്നും ചോദിക്കുകയുണ്ടായി. എന്നാൽ കേസിന്റെ വിധി പറയുന്നതിന് മുമ്പ് നാടകീയമായി അദ്ദേഹം സ്ഥലം മാറ്റപ്പെടുകയാണുണ്ടായത്. പിന്നീട് 2013 ഒക്ടോബറിൽ പുതിയ ജഡ്ജ് നിയമിതനായ ശേഷമാണ് ഏവരേയും ഞട്ടിച്ചു കൊണ്ട്, ഏഴു പേർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്. എന്നാൽ അതിശയകരമായ കാര്യം, കേസന്വേഷിച്ച ഇതേ പൊലിസ് തന്നെയായിരുന്നു രണ്ടു വർഷത്തിനു ശേഷം ജസ്റ്റിസ് നായിഡു കമ്മീഷന്റെ മുന്നിൽ സ്വാമിയുടെ കൊലപാതകത്തിനു പിന്നിലെ കൃസ്തീയ
ഗൂഡാലോചന വെറും അടിസ്ഥാന രഹിതമായ ആരോപണം മാത്രമായിരുന്നെന്ന് ബോധിപ്പിച്ചത്. നിർഭാഗ്യവശാൽ, ഈ കേസിലകപ്പെട്ട് തടവിൽ കിടക്കുന്നവർ ഹൈകോടതിയിൽ സമർപ്പിച്ച അപ്പീൽ ഇന്നും തീരുമാനമാകാതെ കിടക്കുകയാണ്. അതായത്, ഒമ്പതു വർഷങ്ങൾക്കിപ്പുറവും ആ എഴ് പേരും അന്യായമായ തടവിലാണ്.

എന്നാൽ അത്ഭുതപ്പെടുത്തിയ കാര്യം, കേസന്വേഷിച്ച ഇതേ പൊലിസ് തന്നെയായിരുന്നു രണ്ടു വർഷത്തിനു ശേഷം ജസ്റ്റിസ് നായിഡു കമ്മീഷന്റെ മുന്നിൽ സ്വാമിയുടെ കൊലപാതകത്തിനു പിന്നിലെ കൃസ്തീയ
ഗൂഡാലോചന വെറും അടിസ്ഥാന രഹിതമായ ആരോപണം മാത്രമായിരുന്നെന്ന് ബോധിപ്പിച്ചത്. നിർഭാഗ്യവശാൽ, ഈ കേസിലകപ്പെട്ട് തടവിൽ കിടക്കുന്നവർ ഹൈകോടതിയിൽ സമർപ്പിച്ച അപ്പീൽ ഇന്നും തീരുമാനമാകാതെ കിടക്കുകയാണ്. അതായത്, ഒമ്പതു വർഷങ്ങൾക്കിപ്പുറവും ആ എഴ് പേരും അന്യായമായ തടവിലാണ്.

ലക്ഷ്മണാനന്ദ സ്വാമിയുടെ മരണവും തുടർന്ന് നടന്ന ഹിന്ദുത്വ കലാപവും പല രാഷ്ട്രീയ മുതലെടുപ്പുകൾക്കും പാത്രമാവുകയാണുണ്ടായത്. ക്രൈസ്തവർക്കെതിരെ നടന്ന കൂട്ടക്കൊല കാരണം അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ്, ലോക രാഷ്ട്രങ്ങളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ബി.ജെ.പി സഖ്യത്തിലുള്ള ഒഡിഷ സര്‍ക്കാരിനെ പിരിച്ചു വിടുമെന്ന ആധി ഹിന്ദുത്വ ചേരിയിൽ ഉടലെടുത്തിരുന്നു. ഈയവസരത്തിൽ ഇരവാദവുമായാണ് ബി.ജെ.പി രാഷ്ട്രീയം പയറ്റാനിറങ്ങിയത്. ഇറ്റലിക്കാരിയായ സോണിയാ ഗാന്ധി, കൃസ്ത്യാനികളുടെ കോൺ
ഗ്രസ് എന്നിങ്ങനെയുള്ള പ്രചരണങ്ങൾ അവർ നടത്തികൊണ്ടിരുന്നു. കേന്ദ്രത്തിൽ നരേന്ദ്ര മോഡി സർക്കാർ വന്നതിനു ശേഷവും കണ്ഡമാലിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന എന്നോട്, പല സ്നേഹിതൻമാരും ഇനിയിപ്പണി തുടരരുതെന്നും സ്വയം അപകടങ്ങളിൽ പോയി ചാടരുതെന്നും ഉപദേശിക്കുകയുണ്ടായി. രാജ്യത്തുടനീളം നടന്ന വാര്‍ത്തസമ്മേളനങ്ങള്‍ക്കിടെ എന്നോട് ആവർത്തിച്ച് ചോദിക്കപ്പട്ടത് എനിക്ക് ജീവനു ഭീഷണിയുണ്ടോ എന്നായിരുന്നു. എന്നാൽ, കാണ്ഡമൽ
ഗൂഡാലോചനയെ കുറിച്ചും, കൂട്ടക്കൊലക്ക് ചരടുവലി നടത്തിയ ഹിന്ദുത്വ
ഗ്രൂപ്പുകളെ കുറിച്ചും, കോടതിക്കുള്ളിൽ സംഭവിച്ച പ്രഹസന നാടകങ്ങളെ കുറിച്ചുമൊക്കെ ഞാൻ തെളിവ് സഹിതം വിശദീകരിച്ചപ്പോൾ, എന്നെ തൊടാനോ എന്റെ കണ്ടെത്തലുകളെ വെല്ലുവിളിക്കാനോ ആരും മുതിർന്നില്ല എന്നുള്ളതാണ് വാസ്തവം.

ഒരു വിശ്വാസി ആയ ഞാൻ കരുതുന്നത്, വിശ്വാസമാണ് പ്രവർത്തിയെ നയിക്കുന്നതെന്നാണ്. കോടതി പ്രഹസനങ്ങൾക്കും, അന്യായ തടവിനുമെതിരെ 2016 മാർച്ച് മൂന്നിന് ഞാൻ ഒരു ഓൺലൈൻ ക്യാമ്പയിൻ (www.release7innocents.com) ആരംഭിച്ചിരുന്നു. തുടക്കത്തിൽ, ആറു മാസം കൊണ്ട് തുച്ചമായ ആയിരം ഒപ്പുകൾ മാത്രം ശേഖരിക്കാൻ കഴി‍ഞ്ഞ ‍ഞങ്ങൾക്ക്, പിന്നീട് ഒരു പ്രാർത്ഥനാ സമ്മേളനം സംഘടിപ്പിച്ചതിനെ തുടർന്ന് മികച്ച പ്രതികരണങ്ങൾ ലഭിച്ചു. അതെ, ഞാൻ ഉറച്ച് വിശ്വസിക്കുന്നു, 'വിശ്വാസം തന്നെയാണ് കർമ്മത്തെ നയിക്കുന്നത്'.

ഒറീസയിലെ കണ്ഡമാല്‍ ജില്ലയില്‍ 2008 ആഗസ്റ്റ് 25ന് ആരംഭിച്ചു ദിവസങ്ങളോളം നീണ്ട ക്രിസ്തുമത വിശ്വാസികള്‍ക്കെതിരെ ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വ വര്‍ഗീയവാദികള്‍ കൂട്ടക്കൊലയും തീവെപ്പും കൊള്ളയും നടത്തിയ സംഭവമാണ് കണ്ഡമാല്‍ കലാപം എന്നറിയപ്പെടുന്നത്. ബി.ജെ.പി എം.എല്‍.എ ആയിരുന്ന മനോജ് പ്രധാന്റെ നേതൃത്വത്തില്‍ നിരവധി ക്രിസ്ത്യന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചു തീയിട്ട സംഭവത്തില്‍ 45 പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടു. 1,400 ക്രിസ്ത്യന്‍ വീടുകളും 80 ചര്‍ച്ചുകളും കലാപത്തില്‍ തകര്‍ക്കപ്പെട്ടു. 18,500 പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു അഭയാര്‍ഥി കേന്ദ്രങ്ങളിലേക്ക് പാലായനം ചെയ്യേണ്ടി വന്നു.

Similar Posts