അനാശാസ്യത്തിന് പിടികൂടിയ വിവാദ സൈനികനെതിരെ അച്ചടക്ക നടപടി
|കശ്മീരില്‍ കല്ലേറ് ചെറുക്കാന്‍ യുവാവിനെ മനുഷ്യകവചമാക്കി ജീപ്പിന് മുന്നില്‍ കെട്ടി വിവാദം സൃഷ്ടിച്ചിരുന്നു മേജര്‍ ലീതുല്‍ ഗഗോയ്
അനാശാസ്യ ശ്രമത്തെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരുമായുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് പിടികൂടിയ സൈനികന്‍ മേജര്‍ ലീതുല്‍ ഗഗോയിക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. പ്രദേശവാസികളുമായി സൌഹൃദ ബന്ധമുണ്ടാക്കുന്നതിനുള്ള സൈനിക ചട്ടങ്ങള്‍ മറികടക്കല്‍, ഡ്യൂട്ടിക്കിടെ സ്ഥലത്തില്ലാതിരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച് വകുപ്പുതല നടപടിക്കാണ് ഉത്തരവ്.
മേജര്‍ ഗഗോയിക്കായി ബുക്ക് ചെയ്ത മുറിയിലേക്ക് പ്രദേശവാസിയായ ഒരു സ്ത്രീയുമായി കടന്നു വന്നതിനെ ഹോട്ടല്‍ ജീവനക്കാര്‍ ചോദ്യം ചെയ്തത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഭവം പുറത്തു വന്ന ശേഷം, സൈനികരില്‍ ആരെങ്കിലും കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കശ്മീരില്‍ കല്ലേറ് ചെറുക്കാന്‍ യുവാവിനെ മനുഷ്യ
കവചമാക്കി ജീപ്പിന് മുന്നില്‍ കെട്ടി വിവാദം സൃഷ്ടിച്ച ആളാണ് മേജര്‍ ഗഗോയ്. ഈ സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ശ്രീ നഗറിലെ ഹോട്ടലില്‍ വച്ച് ഒരു യുവതിയോടൊപ്പം ഗഗോയിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.