India
വിദേശയാത്രകളിലൂടെ മോദിക്ക് ലഭിച്ചത് 12.57ലക്ഷം രൂപയുടെ പാരിതോഷികങ്ങള്‍
India

വിദേശയാത്രകളിലൂടെ മോദിക്ക് ലഭിച്ചത് 12.57ലക്ഷം രൂപയുടെ പാരിതോഷികങ്ങള്‍

Web Desk
|
27 Aug 2018 12:10 PM GMT

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകള്‍ പലപ്പോഴും വിവാദങ്ങള്‍ക്കാണ് വഴിവെച്ചിട്ടുണ്ട്. 1500കോടിക്ക് അടുത്താണ് വിദേശയാത്രക്ക് മാത്രമായി മോദി ചിലവാക്കിയിട്ടുള്ളത്. ഈ വിദേശ യാത്രകളിലൂടെ 12.57 ലക്ഷത്തിന്റെ പാരിതോഷികങ്ങളാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി മോദിക്ക് ലഭിച്ചിട്ടുള്ളതെന്നാണ് വിദേശകാര്യ മിനിസ്ട്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.

1.10ലക്ഷം വില വരുന്ന മോണ്ട്ബ്ലാന്‍ക് റിസ്റ്റ് വാച്ച്, 2.15ലക്ഷം രൂപയുടെ വെള്ളിഫലകം, 1.25ലക്ഷത്തിന്റെ മോണ്ട്ബ്ലാന്‍ക് പേനകളുടെ ശേഖരം എന്നിങ്ങനെ പോകുന്നു പാരിതോഷികങ്ങളുടെ പട്ടിക. പെയിന്റിംങുകള്‍, പുസ്തകങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, ബുള്ളറ്റ് ട്രെയിനിന്റെ മാതൃകയിലുള്ള പ്രതിമ, മറ്റു ചെറു പ്രതിമകള്‍ തുടങ്ങിയവയുമുണ്ട് സമ്മാനങ്ങളുടെ കൂട്ടത്തില്‍.

ഇസ്രായേല്‍, ജര്‍മനി, ചൈന, ജോര്‍ദാന്‍, പാലസ്തീന്‍, യുഎഇ, റഷ്യ, ഒമാന്‍, സ്വീഡന്‍, യുകെ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങി 20ഓളം രാജ്യങ്ങളാണ് ഈ കാലയളവില്‍ മോദി സന്ദര്‍ശിച്ചത്.

Similar Posts