India
എം.കെ സ്റ്റാലിന്‍ ഡിഎംകെ പ്രസിഡന്റ്
India

എം.കെ സ്റ്റാലിന്‍ ഡിഎംകെ പ്രസിഡന്റ്

Web Desk
|
28 Aug 2018 10:11 AM GMT

ചെന്നൈ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ജനറല്‍ കൌണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം. 49 വര്‍ഷത്തിന് ശേഷമാണ് ഡിഎംകെക്ക് പുതിയ അധ്യക്ഷനെത്തുന്നത്

എം.കെ സ്റ്റാലിനെ ഡിഎംകെയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. ചെന്നൈ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ജനറല്‍ കൌണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം. 49 വര്‍ഷത്തിന് ശേഷമാണ് ഡിഎംകെക്ക് പുതിയ അധ്യക്ഷനെത്തുന്നത് .

കരുണാനിധി അന്തരിച്ചതിനെ തുടര്‍ന്നാണ് മകനും ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റുമായ സ്റ്റാലിന്‍ ചുമതലയേറ്റത്. പാര്‍ട്ടിയില്‍ ശകതമായ സ്വാധീനമുള്ള സ്റ്റാലിന്‍ എതിരില്ലാതെയാണ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം ഏഴിനാണ് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായിരുന്ന കരുണാനിധി അന്തരിച്ചത്.

മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ എന്നാണ് സ്റ്റാലിന്റെ മുഴുവന്‍ പേര്. 1996 മുതൽ 2002 വരെ ചെന്നൈ നഗരസഭയുടെ 37-ാമത് മേയറായും 2009 മുതൽ 2011 വരെ തമിഴ്‌നാടിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രിയായും സ്റ്റാലിന്‍ പ്രവർത്തിച്ചിട്ടുണ്ട്.

ये भी पà¥�ें- ഡി.എം.കെയില്‍ എതിരില്ലാതെ സ്റ്റാലിന്‍, തിരിച്ചെത്താന്‍ അഴഗിരി

ये भी पà¥�ें- സൂരജിനെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന്  

ये भी पà¥�ें- സ്റ്റാലിന്‍ അറസ്റ്റില്‍

Related Tags :
Similar Posts