‘പകൽ വെളിച്ചത്തിലെ ജനാധിപത്യ വിരുദ്ധയെക്കുറിച്ച്...’ ഒരു മകന് പറയാനുള്ളത്
|ഭീമ കൊറിഗാവ് കേസി കഴിഞ്ഞ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യപ്പെട്ട വെർണ്ണാൻ ഗോണ്‍സാൽവസിന്റെ നിസ്സഹായാവസ്ഥയെ വിവരിച്ച് മകൻ സാഗർ എബ്രഹാം ഗോണ്‍സാൽവസ് എഴുതുന്നു
2007 ല്‍ നടന്ന ഭീമ കൊറിഗാവ് സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആക്റ്റിവിസ്റ്റുകളിലൊരാളായ വെർണ്ണാൻ ഗോണ്‍സാൽവസിന്റെ വീട് കഴിഞ്ഞ ജനുവരി മുതല്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. പക്ഷെ പെട്ടന്ന് കഴിഞ്ഞ ചൊവ്വാഴ്ച്ച പകല്‍ 6 മണിക്ക് ഒരു സംഘം പോലീസുകാര്‍ വീട് റെയ്ഡ് ചെയ്യുകയും വെർണ്ണാൻ ഗോണ്‍സാൽവസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിനെക്കുറിച്ച് മകന് സാഗർ എബ്രഹാം ഗോണ്‍സാൽവസ് പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച്ച ഒരുതരം നിസ്സഹായതയെയാണ് എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നത്.
2018 ആഗസ്റ്റ് 28 രാവിലെ ആറ് മണി. പൂണെ പോലീസിന്റെ ഒരു ടീമും നാട്ടിലെ എം.എെ.ഡി.സി പോലീസ് സ്റ്റേഷനിലെ കുറച്ച് പോലീസുകാരും ഞങ്ങളുടെ വീട് റെയ്ഡ് ചെയ്യാനായെത്തി. വീട് പരിശോധിക്കാനും അച്ഛനെ അറസ്റ്റ് ചെയ്യാനുമായി വന്നതാണ്. ഞങ്ങളുടെ മൊബൈൽ ഫോൺ അവർ പിടിച്ചെടുത്തു, ലാൻ ലൈൻ കണക്ഷൻ വിച്ഛേദിപ്പിച്ചു. പെഴ്സനൽ കമ്പ്യൂട്ടർ അവർ തുറന്നു, പുസ്തകങ്ങൾ ഒാരോന്നായി പരിശോധനയെന്ന പേരിൽ തള്ളിയിട്ടു. മാർക്സിനെക്കുറിച്ചോ ലെനിനെക്കുറിച്ചോ മാവോയെക്കുറിച്ചോ പരാമർശിക്കുന്ന പുസ്തകങ്ങൾ അവർ കഴുകൻ കണ്ണുകളിലൂടെ നോക്കികാണുകയും പലതും തെളിവുകളെന്ന് മുദ്ര കുത്തി കൊണ്ട് പോവുകയും ചെയ്തു. ഞങ്ങളെ വീടിന് പുറത്ത് പോകാനും അവർ സമ്മതിച്ചില്ല. ഏകദേശം ഏഴു മണിക്കൂറോളം പൊലീസിന്റെ ലക്ഷ്മണ രേഖക്കുള്ളിൽ ഞങ്ങൾ വീർപ്പു മുട്ടുകയായിരുന്നു.
പക്ഷെ, “എവിടെയാണ് നാട്, ഏതുവരെ പഠിച്ചു” എന്ന് തുടങ്ങി അച്ഛനും അമ്മയും ചില പോലീസുകാരും തമ്മില്‍ നടത്തിയ സംഭാഷണങ്ങൾ കണ്ടപ്പോഴാണ് എന്റെ നിസ്സഹായാവസ്ഥ മൂർച്ഛിച്ചത്. ഒരു ഘട്ടത്തിൽ പോലീസുകാർക്ക് ചായ ഉണ്ടാക്കിക്കൊടുക്കാനും അവരിപ്പോഴും നമ്മുടെ അതിഥികളാണെന്ന് പറയാനും അമ്മക്ക് സാധിച്ചു. അധികാരികളെ എതിർക്കാനുള്ള ശക്തി ഇല്ല എന്ന തിരിച്ചറിവോടെ അവരുടെ ജോലി അവർ പൂർത്തീകരിക്കട്ടെയെന്ന് കരുതി ഞങ്ങൾ അവരുമായി സഹകരിച്ചു.
എന്റെ പന്ത്രണ്ടാം വയസ്സിൽ വക്കീലായ എന്റെ അമ്മയിൽ ഞാൻ ഇതേ നിസ്സഹായാവസ്ഥ കണ്ടിരുന്നു. പ്രതികരിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി അമ്മക്ക് നേരെയും ഉയർന്നിരുന്നു
ഞങ്ങൾക്കിത് ആദ്യത്തെ അനുഭവമായിരുന്നില്ല. പത്ത് വർഷം മുൻപ് 2007 ആഗസ്റ്റ് മാസം ഇതുപോലൊരു സംഭവത്തിന് ഞങ്ങൾ സാക്ഷ്യം വഹിച്ചിരുന്നു. അർദ്ധരാത്രി പോലീസ് പട വീട് കയ്യേറുകയും രാവിലെ വരെ വീട് അരിച്ച് പെറുക്കി അച്ഛനെ അറസ്റ്റ് ചെയ്യ്ത് കൊണ്ട് പോവുകയും ചെയ്തു. എന്റെ പന്ത്രണ്ടാം വയസ്സിൽ വക്കീലായ എന്റെ അമ്മയിൽ ഞാൻ ഇതേ നിസ്സഹായാവസ്ഥ കണ്ടിരുന്നു. പ്രതികരിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി അമ്മക്ക് നേരെയും ഉയർന്നിരുന്നു.
2007ൽ അച്ഛനെ അറസ്റ്റ് ചെയ്ത് 2013ൽ അവർ നിരുപാധികം വിട്ടയച്ചു. താൻ ചെയ്തിട്ടില്ലാത്ത കുറ്റത്തിന്റെ പേരിൽ ഒരു മനുഷ്യനെ അഞ്ചര വർഷം ജയിൽ വാസത്തിനായി ക്ഷണിക്കുന്നു. ഹോ!! എന്തൊരു വിശാല മനസ്കതയാണ് നമ്മുടെ ഭരണകൂടത്തിനുള്ളത്..
2007 ആഗസ്റ്റിൽ സംഭവിച്ചത് 2018 ആഗസ്റ്റിലും ആവർത്തിച്ചു (ആഗസ്റ്റ് ഞങ്ങൾക്കത്ര നല്ല മാസമല്ലെന്ന് സാരം). അന്ന് അർദ്ധ രാത്രിയായിരുന്നെങ്കിൽ ഇന്ന് പട്ടാപകൽ. നമ്മെ സംരക്ഷിക്കേണ്ട ഭരണകൂടം തന്നെ നമ്മെ ആവശ്യമില്ലാതെ ശിക്ഷിക്കുന്നത് അത്ര നല്ല അനുഭവമല്ല. നിസ്സഹായാവസ്ഥയിലും കരുത്തരായിരിക്കുകയെന്ന് പറയാൻ മാത്രം വിധിക്കപ്പെട്ട അവസ്ഥ. അന്നും അച്ഛൻ ഞങ്ങളെ ഞെട്ടിച്ചിരുന്നു. “നിങ്ങൾ വിഷമിക്കണ്ട, ഇതുമൂലം അകത്തുള്ള മറ്റുള്ളവർക്ക് ഒരു കൂട്ടാവാൻ എനിക്ക് പറ്റിയല്ലോ..” എന്ന് സരസമായി പറയാൻ അദ്ദേഹത്തിന് സാധിച്ചു, ഇന്നും..
തന്റെ വിശ്വാസങ്ങളിലും ആദർശങ്ങളിലും അദ്ദേഹത്തിനുള്ള പ്രതിബദ്ധത എന്നെ എന്നും ആകർഷിച്ചിരുന്നു. സത്യത്തിനായി നിലകൊള്ളാനും അത് നിഷേധിക്കപ്പെട്ടവർക്കായി ശബ്ധമുയർത്താനും അദ്ധേഹം മറന്നില്ല. അത് തന്നെയാണ് അദ്ധേഹത്തിന്റെ വിശ്വാസങ്ങളെ ശക്തിപ്പെടുത്തുന്നതും.
പ്രതികരിക്കാനുള്ള അവകാശങ്ങളെ തച്ചുടക്കുന്ന ഭരണകൂടത്തിന്റെ നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യുക എന്നതാണ് ഒരു സാധാരണ പൗരൻ എന്ന നിലയിൽ ഇന്ന് നമുക്ക് ചെയ്യാനാവുക. തെറ്റുകൾ കാണുമ്പോൾ ചോദ്യം ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെടുന്നത് ജനാധിപത്യ വിരുദ്ധയാണ്. വിസമ്മതിക്കാനുള്ള അവകാശത്തിനായി പ്രതരോധം തീർക്കുക എന്നതാണ് ഇനി നമുക്ക് ചെയ്യാനാവുക. അത് തുടരുക തന്നെ വേണം.
ये à¤à¥€ पà¥�ें- മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയുടെ പൂര്‍ണരൂപം
സാഗർ എബ്രഹാം ഗോൺസാൽവസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും എഡിറ്റ് ചെയ്തെടുത്ത ചില പ്രസക്ത ഭാഗങ്ങളാണിത്. 2007 ൽ പല വകുപ്പുകളും ചുമത്തി വെർണ്ണാൻ ഗോൺസാൽവസ് അഞ്ച് വർഷം ജയിൽ ശിക്ഷയനുഭവിച്ചു.