India
India
ബ്രാഹ്മണരുടെ മതവികാരം വ്രണപ്പെടുന്നു; ഗുജറാത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍ പിടിക്കുന്നതിന് വിലക്ക്; സംസ്ഥാനത്തിന് ഹൈക്കോടതി നോട്ടീസ്
|30 Aug 2018 12:54 PM GMT
മത്സ്യത്തൊഴിലാളി അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. വിഷയത്തില്‍ ഗുജറാത്ത് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഗുജറാത്തില്‍ ബ്രാഹ്മണ സമുദായത്തിൽപ്പെട്ട ചിലരുടെ പരാതിയെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍ പിടിക്കുന്നതിന് വിലക്ക്. മത്സ്യത്തൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ് ഗുജറാത്ത് ഹൈക്കോടതി.
പ്രതാപ്സാഗര്‍ തടാകത്തില്‍ മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കുന്നത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുമെന്ന് കാണിച്ചായിരുന്നു ബ്രാഹ്മണ സമുദായാംഗങ്ങളുടെ പരാതി. പരാതിയെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ ഫിഷിംങ് കോണ്‍ട്രാക്റ്റ് ലൈസന്‍സ് കഴിഞ്ഞ ഫെബ്രുവരി 2ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതോടെ മത്സ്യത്തൊഴിലാളി അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. വിഷയത്തില്‍ ഗുജറാത്ത് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുകയാണ്.