India
‘പ്രിയ ജെയ്റ്റ്ലി ജീ, 24മണിക്കൂറില്‍ ഇനി 6മണിക്കൂര്‍ കൂടി ബാക്കിയുള്ളൂ..’ വെല്ലുവിളി ഓര്‍മിപ്പിച്ച് രാഹുല്‍
India

‘പ്രിയ ജെയ്റ്റ്ലി ജീ, 24മണിക്കൂറില്‍ ഇനി 6മണിക്കൂര്‍ കൂടി ബാക്കിയുള്ളൂ..’ വെല്ലുവിളി ഓര്‍മിപ്പിച്ച് രാഹുല്‍

Web Desk
|
30 Aug 2018 12:17 PM GMT

24മണിക്കൂറില്‍ ഇനി 6 മണിക്കൂറില്‍ താഴെ മാത്രമാണ് ബാക്കിയുള്ളതെന്ന് ജെയ്റ്റ്ലിയെ വീണ്ടും ഓര്‍മിപ്പിക്കുകയാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍.

റാഫേൽ ഫൈറ്റർ ജെറ്റ് കരാറിനെ 'മഹത്തായ റാഫേല്‍ കവര്‍ച്ച'യെന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിക്കുന്നത്. എന്നാല്‍ കരാറുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നായിരുന്നു ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പ്രതികരണം. ഒപ്പം കരാറുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ 15 ചോദ്യങ്ങള്‍ നിരത്തി ജെയ്റ്റ്ലി വെല്ലുവിളിക്കുകയും ചെയ്തു.

എന്നാല്‍ ഈ വെല്ലുവിളി ഏറ്റെടുത്ത രാഹുല്‍ ഗാന്ധി 24 മണിക്കൂറിനുള്ളില്‍ ഒരു ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി വിളിക്കുവാന്‍ ജെയ്റ്റ്ലിയോട് തിരിച്ചും വെല്ലുവിളി നടത്തി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അനില്‍ അംബാനിയുടെയും പേരെടുത്ത് പറയാതെ തന്നെ, രാജ്യത്തെ ഉന്നത നേതാവ് തന്റെ സുഹൃത്തിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

താന്‍ വെല്ലുവിളിച്ച 24മണിക്കൂറില്‍ ഇനി 6 മണിക്കൂറില്‍ താഴെ മാത്രമാണ് ബാക്കിയുള്ളതെന്ന് ജെയ്റ്റ്ലിയെ വീണ്ടും ഓര്‍മിപ്പിക്കുകയാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍. ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി വിളിക്കുവാനുള്ള താങ്കളുടെ സമയപരിധിയില്‍ ഇനി 6 മണിക്കൂറിൽ താഴെ മാത്രമാണ് ബാക്കിയുള്ളത്. യുവ ഇന്ത്യ കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

''പ്രിയപ്പെട്ട ശ്രീ. ജെയ്റ്റ്ലി,

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി വിളിക്കുവാനുള്ള താങ്കളുടെ സമയപരിധിയില്‍ ഇനി 6 മണിക്കൂറിൽ താഴെ മാത്രമാണ് ബാക്കിയുള്ളത്.

യുവ ഇന്ത്യ കാത്തിരിക്കുന്നു. താങ്കള്‍ മോദിജിയേയും അനിൽ അംബാനി ജീയിയേയും ബോധ്യപ്പെടുത്തുന്ന തിരക്കിലാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവർ നിങ്ങളെ എന്തിന് കേള്‍ക്കണമെന്നും അംഗീകരിക്കണമെന്നും.'' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Similar Posts