India
ദലിത് എന്ന പദം ഉപയോഗിക്കരുത്; മാധ്യമങ്ങളോട് കേന്ദ്രം
India

ദലിത് എന്ന പദം ഉപയോഗിക്കരുത്; മാധ്യമങ്ങളോട് കേന്ദ്രം

Web Desk
|
4 Sep 2018 7:46 AM GMT

സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് ആഗസ്റ്റ് 7ന് വാര്‍ത്ത പ്രേക്ഷേപണ മന്ത്രാലയം അയച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യം പറയുന്നത്.

മാധ്യമങ്ങള്‍ ഇനി മുതല്‍ ദലിതര്‍ എന്ന പദം ഉപയോഗിക്കരുതെന്ന് കേന്ദ്രം. സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് ആഗസ്റ്റ് 7ന് വാര്‍ത്ത പ്രേക്ഷേപണ മന്ത്രാലയം അയച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യം പറയുന്നത്. നീക്കത്തെ വിമര്‍ശിച്ച് ദലിത് സംഘടനകള്‍ രംഗത്തെത്തി.

മധ്യപ്രദേശ്, ബോംബൈ ഹൈക്കോടതികളുടെ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നീക്കം. പട്ടിക ജാതി വിഭാഗത്തെ സൂചിപ്പിക്കാന്‍ ഇനി മുതല്‍ ദലിതര്‍ എന്ന പദം ഉപയോഗിക്കരുതെന്നാണ് വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ദലിത് എന്നത് ഭരണ ഘടനയില്‍ പരാമര്‍ശിക്കാത്ത പദമായതിനാല്‍ സര്‍ക്കാര്‍ ഉപയോഗിക്കരുതെന്നായിരുന്നു കഴിഞ്ഞ ജനുവരിയിലെ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്.

ഇക്കാര്യത്തില്‍ ആവശ്യമായ മാര്‍ഗ നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിനോട് ബോംബൈ ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യ നീതി വകുപ്പ് കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് പട്ടിക ജാതി എന്ന പദം ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ച് വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് പട്ടിക ജാതി വിഭാഗക്കാര്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ദലിത് എന്ന പദം അരിക് വല്‍ക്കരിക്കപ്പെട്ടവരെയാണ് സൂചിപ്പിക്കുന്നതെന്നും അത് സ്വത്വത്തിന്റെ ഭാഗമാണെന്നും ദലിത് ആക്ടിവിസ്റ്റ് അരവിന്ദ് കുമാര്‍ പറഞ്ഞു.

Similar Posts