India
രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചും മോദിയെ വിമര്‍ശിച്ചും ബി.ജെ.പി നേതാവിന്റെ ട്വീറ്റ്; ‘ഹാക്ക്’ ചെയ്തെന്ന് പരാതി
India

രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചും മോദിയെ വിമര്‍ശിച്ചും ബി.ജെ.പി നേതാവിന്റെ ട്വീറ്റ്; ‘ഹാക്ക്’ ചെയ്തെന്ന് പരാതി

Web Desk
|
5 Sep 2018 2:07 PM GMT

എന്റെ ട്വിറ്റര്‍ അക്കൌണ്ട് ഞാന്‍ ഡീയാക്ടിവേറ്റ് ചെയ്തു. വിവാദ ട്വീറ്റിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും വേണ്ടി ചാകാന്‍ പോലും ഞാന്‍ തയാറാണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചും ബി.ജെ.പി നേതാവ് തരുണ്‍ വിജയ്‍യുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റില്‍ പുതിയ വെളിപ്പെടുത്തല്‍. ട്വിറ്റര്‍ അക്കൌണ്ട് ഡീയാക്ടിവേറ്റ് ചെയ്ത തരുണ്‍ വിജയ്, തന്റെ അക്കൌണ്ട് കൈകാര്യം ചെയ്തിരുന്നയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. തന്റെ ട്വിറ്റര്‍ അക്കൌണ്ട് ദുരുപയോഗം ചെയ്തു എന്നാണ് പരാതി.

''എന്റെ ട്വിറ്റര്‍ അക്കൌണ്ട് ഞാന്‍ ഡീയാക്ടിവേറ്റ് ചെയ്തു. വിവാദ ട്വീറ്റിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും വേണ്ടി ചാകാന്‍ പോലും ഞാന്‍ തയാറാണ്. ഞാനും എന്റെ കുടുംബവും ബി.ജെ.പിക്ക് വേണ്ടിയാണ് രാപ്പകല്‍ പണിയെടുക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി എന്റെ കുടുംബം വേണമെങ്കില്‍ മരിക്കാന്‍ പോലും ഒരുക്കമാണ്. ഒന്നിനും വേണ്ടിയല്ല പാര്‍ട്ടിക്ക് വേണ്ടി സ്വയമര്‍പ്പിച്ചിരിക്കുന്നത്. അടുത്ത പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചിലര്‍ നടത്തിയ ഗൂഡാലോചനയില്‍ ഞാന്‍ ഇരയാക്കപ്പെടുകയാണ് ചെയ്തത്.'' - തരുണ്‍ വിജയ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് തരുണ്‍ വിജയ്‍യുടെ വിവാദ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്‍ത്തിയും മോദിയെ നിശിതമായി വിമര്‍ശിച്ചുമായിരുന്നു ട്വീറ്റ്.

Similar Posts