‘എത്രയും വേഗം മകളുടെ അടുത്തെത്തണം, പുതിയൊരു ജീവിതം തുടങ്ങണം’; രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ് നളിനി
|പിതാവിന്റെ ഘാതകരോട് ക്ഷമിക്കുകയും, മോചനത്തിന് തടസ്സം നിൽക്കാതിരിക്കുകയും ചെയ്ത രാഹുൽഗാന്ധിയോട് ഒരുപാട് നന്ദിയുണ്ടെന്ന് രാജിവ് ഗാന്ധി വധകേസില്‍ പിടിക്കപ്പെട്ട് 25 വര്‍ഷമായി തടവില്‍ കഴിയുന്ന നളിനി
രാജിവ് ഗാന്ധി വധകേസിൽ പിടിക്കപ്പെട്ട് 25 വർഷമായി തടവിൽ കഴിയുന്ന പ്രതികൾക്കൾക്ക് പുറത്തേക്കുള്ള വഴി തെളിയുന്നു. പേരറിവാളൻ, ദമ്പതികളായ നളിനി, മുരുകൻ, ഉൾപ്പടെയുള്ള ഏഴു പേരെയാണ് സുപ്രിംകോടതിയുടെ നിർദേശമനുസരിച്ച് തമിഴ്നാട് സർക്കാർ മോചിപ്പിക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്.
അതേസമയം, പിതാവിനെ ഇല്ലാതാക്കിയവരോട് ക്ഷമിക്കുകയും, തങ്ങളുടെ മോചനത്തിന് തടസ്സം നിൽക്കാതിരിക്കുകയും ചെയ്ത രാഹുൽ
ഗാന്ധിയോട് ഒരുപാട് നന്ദിയുണ്ടെന്നും, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുഭാവപൂർവ്വം തങ്ങളുടെ കേസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും വെല്ലൂരിലെ പ്രതൃേക തടവിൽ കഴിയുന്ന നളിനി ശ്രീഹരനുമായി സി.എൻ.എൻ-ന്യൂസ്18 കത്തിലൂടെ നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.
'എത്രയും വേഗം മകളുടെ അടുത്തെത്തണമെന്നാണ് ആഗ്രഹം. കഴിഞ്ഞതെല്ലാ മറന്ന് ഇനിയുള്ള കാലം മകൾക്കും ഭർത്താവിനുമൊപ്പം സമാധാനത്തോടെ ജീവിക്കണം' നളിനി പറഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ കാലം തടവിൽ കഴിയുന്ന ലോകത്തെ ഏക വനിതയാണ് നളിനി ശ്രീഹരന്.
എ.ജെ പേരറിവാളന്റെ ദയാഹരജിയുടെ അടിസ്ഥാനത്തിൽ രാജിവ്
ഗാന്ധി വധക്കേസിലെ മുഴുവൻ പ്രതികളുടെയും വധശിക്ഷ നേരത്തെ സുപ്രിംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. തുടർന്ന് അന്നത്തെ ജയലളിതാ സർക്കാർ പ്രതികളുടെ മോചനത്തിനു വേണ്ട നടപടികൾ ആരംഭിച്ചിരുന്നെങ്കിലും, കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച കേസിൽ സംസ്ഥാന സര്‍ക്കാറുകൾ തീരുമാനമെടുക്കുന്നത് തെറ്റായ കീഴുവഴക്കം സൃഷിടിക്കുമെന്ന വാദവുമായി കേന്ദ്രം സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടർന്ന് തീരുമാനം ഗവർണർക്ക് വിട്ടുകൊണ്ടുള്ള കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തമിഴ്നാടിന്റെ പുതിയ നടപടി.
ശാന്തന്, പേരറിവാളന്, മുരുകന്, നളിനി, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നീ ഏഴു പേരാണ് വധകേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്.