India
പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്‍റെ ഭാരത് ബന്ദ്
India

പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്‍റെ ഭാരത് ബന്ദ്

Web Desk
|
10 Sep 2018 5:41 AM GMT

ഇന്ധനവില എക്കാലത്തെയും റെക്കോര്‍ഡുകള്‍ ഭേദിച്ച സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും തീരുമാനിച്ചത്. ഇന്ധന വില കുറക്കുന്നതിനാവശ്യമായ കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.

പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടരുന്നു. ശിവസേനയും പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസ് ബന്ദിനെ പിന്തുണക്കുന്നുണ്ട്. ഇന്ധന വില കുറക്കുന്നതിനാവശ്യമായ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നാണ് ആവശ്യം.

ഇന്ധനവില എക്കാലത്തെയും റെക്കോര്‍ഡുകള്‍ ഭേദിച്ച സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും തീരുമാനിച്ചത്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് കോണ്‍ഗ്രസിന്റേതെങ്കില്‍ ആറ് മുതല്‍ ആറ് വരെയാണ് ഇടത് പാര്‍ട്ടികളുടെ ബന്ദ്.

ഇന്ധനവില കുറക്കുന്നതിന് കേന്ദ്ര ഇടപെടല്‍ ഉടന്‍ വേണം, നിലവില്‍ പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയും എക്സൈസ് നികുതിയായി ഈടാക്കുന്നത് കുറക്കണം, ഇന്ധന വില ജിഎസ്‍ടിക്ക് കീഴില്‍ കൊണ്ടുവരണം തുടങ്ങിയവയാണ് കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍. ഡോളര്‍ കരുത്താര്‍ജിച്ചതും ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം കൂട്ടാത്തതുമാണ് ഇന്ധന വില വര്‍ധനക്ക് കാരണമെന്നും ഒന്നും ചെയ്യാനാകില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

Related Tags :
Similar Posts