രാജ്യം വിടും മുമ്പ് താന്‍ ജെയ്റ്റ്‍ലിയെ കണ്ടിരുന്നുവെന്ന് വിജയ് മല്യ; നിഷേധിച്ച് ജെയ്റ്റ്‍ലി
|ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരോടായിരുന്നു വിജയ്മല്യയുടെ വെളിപ്പെടുത്തല്‍. 2016 ല്‍ താന്‍ ഇന്ത്യ വിടും മുമ്പ് അരുണ്‍ ജെയ്റ്റ്‍ലിയെ കണ്ടു. ബാങ്കുകളുമായി ഒത്തുതീര്‍പ്പുണ്ടാക്കലായിരുന്നു ലക്ഷ്യം.
രാജ്യം വിടും മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയെ കണ്ടിരുന്നു എന്ന് 9000 കോടിയുടെ ബാങ്ക് വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യ. ബാങ്കുകളുമായി ഒത്തു തീര്‍പ്പുണ്ടാക്കലായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും മല്യ വെളിപ്പെടുത്തി. ഇതോടെ അരുണ്‍ ജെയ്റ്റ്‍ലിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ കോണ്‍ഗ്രസ്സ് രംഗത്തെത്തി. എന്നാല്‍ ഇത്തരമൊരു കൂടിക്കാഴ്ച ജെയ്റ്റ്‍ലി നിഷേധിച്ചു
ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരോടായിരുന്നു വിജയ്മല്യയുടെ വെളിപ്പെടുത്തല്‍. 2016 ല്‍ താന്‍ ഇന്ത്യ വിടും മുമ്പ് അരുണ്‍ ജെയ്റ്റ്‍ലിയെ കണ്ടു. ബാങ്കുകളുമായി ഒത്തുതീര്‍പ്പുണ്ടാക്കലായിരുന്നു ലക്ഷ്യം. അതിന് പല ആവര്‍ത്തി താന്‍ ഓഫറുകള്‍ സമര്‍പ്പിച്ചു. പക്ഷേ എല്ലാം ബാങ്കുകള്‍ തള്ളി. ഇതായിരുന്നു മല്യയുടെ വാക്കുകള്‍.
വെളിപ്പെടുത്തല്‍ ചര്‍ച്ചയായതോടെ സമ്മര്‍ദ്ദത്തിലായ അരുണ്‍ ജെയ്റ്റ്‍ലി മണിക്കൂറുകള്‍ക്കകം വിശദീകരണവുമായി എത്തി. ഇങ്ങനെ ഒരു കൂടിക്കാഴ്ച നടന്നിട്ടില്ല. 2014 ന് ശേഷം താന്‍ മല്യയെ കണ്ടില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
ജെയ്റ്റ്‍ലിയുടെ മറുപടിക്ക് പിന്നാലെ വീണ്ടും മാധ്യമങ്ങളെ കണ്ട മല്യ കൂടിക്കാഴ്ച കാര്യം ആവര്‍ത്തിച്ചു. മറ്റു ചില എംപിമാരെയും കണ്ടിരുന്നുവെന്നും വിശദീകരിച്ചു. വെളിപ്പെടുത്തല്‍ ഏറ്റെടുത്ത കോണ്‍ഗ്രസ്സ് ജെയ്റ്റ്‍ലിക്കെതിരെ വിമര്‍ശം ശക്തമാക്കി. ജെയ്റ്റ്‍ലിയുമായി മല്യ നടത്തിയത് രാജ്യം വിടാനുള്ള കൂടി ആലോചനാ യോഗമാണെന്ന് രണ്‍ ദീപ് സുര്‍ ജെ വാല പറഞ്ഞു.
വിജയ്മല്യയെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ കോടതി ഡിസംബര്‍ 10 ന് വിധി പറയും.