പ്രളയം; സഹായം നിരസിച്ചതില്‍ നിരാശ രേഖപ്പെടുത്തി തായ്‌ലന്‍ഡ് അംബാസിഡര്‍
|ഞാന്‍ കീഴടങ്ങി എന്ന എഴുത്തുള്ള ചിത്രത്തോടു കൂടിയാണ് അംബാസിഡറുടെ നിരാശ അറിയിച്ചുള്ള ട്വീറ്റ്. പല തവണ നിരുത്സാഹപ്പെടുത്തിയിട്ടും സഹായം നല്‍കാന്‍ വീണ്ടും തയ്യാറായ തായ്‌ലന്‍ഡിന്
കേരളത്തിന് പ്രളയ സമയത്ത് നല്‍കിയ സഹായ വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചതില്‍ നിരാശ രേഖപ്പെടുത്തി തായ്‌ലന്‍ഡ് അംബാസിഡര്‍. പലതരത്തില്‍ സഹായം നല്‍കാന്‍ തയ്യാറായിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ് അംബാസിഡര്‍ പ്രതികരിച്ചത്. കേരളം പ്രളയത്തെ നേരിടുമ്പോള്‍ ആദ്യം സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നായിരുന്നു തായ്‌ലന്റ്.
കേരളം പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളോടൊപ്പം തായ്‌ലന്‍ഡും സഹായം നല്‍കാന്‍ കത്തിലൂടെ സന്നദ്ധത അറിയിച്ചിരുന്നു. ഇന്ത്യയിലെ തായ്‌ലാലാന്റ് അംബാസിഡര്‍ ചുറ്റിന്‍ടോണ്‍ വഴിയായിരുന്നു സഹായ വാഗ്ദാനം. എന്നാല്‍ തായ്‌ലന്‍ഡ് സര്‍ക്കാര്‍ വഴി ഉള്ള വിദേശ സഹായം ആവശ്യമില്ലെന്ന നിലപാടാണ് അന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അംബാസിഡറെ അറിയിച്ചത്.
പിന്നീട് ഇന്ത്യയിലെ തായ് കമ്പനികള്‍ വഴി കേരളത്തിന് സഹായം നല്‍കാമെന്ന് അറിയിച്ചപ്പോള്‍ തങ്ങളുടെ സാന്നിധ്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി അംബാസിഡര്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. ഒടുവില്‍ തന്റെ സാന്നിധ്യമില്ലാതെ തായ് കമ്പനികളുടെ സഹായം കേരളത്തിന് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അംബാസിഡര്‍ പറഞ്ഞു.
ഞാന്‍ കീഴടങ്ങി എന്ന എഴുത്തുള്ള ചിത്രത്തോടു കൂടിയാണ് അംബാസിഡറുടെ നിരാശ അറിയിച്ചുള്ള ട്വീറ്റ്. പല തവണ നിരുത്സാഹപ്പെടുത്തിയിട്ടും സഹായം നല്‍കാന്‍ വീണ്ടും തയ്യാറായ തായ്‌ലന്‍ഡിന് നന്ദി അറിയിച്ച് നിരവധി മലയാളികളും ചുറ്റിന്‍ടോറിന്റെ ട്വീറ്റില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം വിദേശസഹായം സ്വീകരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തീരുമാനമെടുക്കേണ്ടതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന മറുപടി.