പെട്രോള്‍ വില കുറയ്ക്കുമോ ? അരുണ്‍ ജെയ്റ്റ്‍ലിയുടെ മറുപടി മൌനം; മോദി തൃപ്തനാണെന്നും വിശദീകരണം
|ജി.എസ്.ടി നടപ്പാക്കിയത് ഗുണകരമായെന്നും അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണജനങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ഉന്നതതല യോഗത്തിനൊടുവിലും ആശ്വാസത്തിന് വകയില്ല. ഇന്ധനവില കുറയ്ക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മൌനമായിരുന്നു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ മറുപടി.
ഇതേസമയം, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്തനാണെന്ന് ജെയ്റ്റ്‍ലി വ്യക്തമാക്കി. രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണവിധേയമാണ്. നോട്ട് പിന്‍വലിക്കലിന്റെ ഗുണം സമ്പദ്ഘടനയില്‍ പ്രകടമായി. ജി.എസ്.ടി നടപ്പാക്കിയത് ഗുണകരമായെന്നും അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ധനക്കമ്മി 3.3 ശതമാനത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. രൂപയുടെ മൂല്യത്തകര്‍ച്ചയുടെയും ഇന്ധന വില വര്‍ധനവിന്റെയും സാഹചര്യത്തിലാണ് മോദിയുടെ അധ്യക്ഷതയില്‍ ഉന്നതയോഗം ചേര്‍ന്നത്.