India
‘സ്വച്ഛത ഹി സേവ’ ക്യാമ്പയിന് തുടക്കം
India

‘സ്വച്ഛത ഹി സേവ’ ക്യാമ്പയിന് തുടക്കം

Web Desk
|
15 Sep 2018 8:20 AM GMT

ഇന്ന് മുതല്‍ ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി വരെ രാജമെമ്പാടും സര്‍ക്കാരുകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും

സ്വച്ഛ് ഭാരത് അഭിയാനിന്റെ ഭാഗമായുള്ള സ്വച്ഛത ഹി സേവ ക്യാമ്പയിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. വൃത്തിയുള്ള ഇന്ത്യയെന്ന ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ക്യാമ്പയിനിന്റെ ഭാഗമായി പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും വിവിധയിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സ്വച്ഛത ഹി സേവ ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി വരെ രാജമെമ്പാടും സര്‍ക്കാരുകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. വൃത്തിയുള്ള ഇന്ത്യയെന്ന ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സ്വച്ഛത ഹി സേവക്കായി മുഴുവന്‍ ആളുകളും രംഗത്തിറങ്ങണമെന്ന് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

ക്യാമ്പയിന് പിന്തുണയര്‍പ്പിച്ച പ്രമുഖ വ്യക്തികളുമായും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായും പ്രധാനമന്ത്രി വീഡിയോ കോണ്‍ഫ്രന്‍സ് വഴി ആശയവിനിമയം നടത്തി. ഉദ്ഘാടനത്തിന് പിന്നാലെ വിവിധയിടങ്ങളില്‍ കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി അംബേദ്കര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ശുചിത്വ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഫരീദാബാദിലും പെട്രോളിയം മന്ത്രി ഡല്‍ഹി വസന്ത് വിഹാറിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

Similar Posts