India
India
മോഷണക്കുറ്റം ആരോപിച്ച് 26 കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; കാഴ്ചക്കാരായി പൊലീസുകാരും
|17 Sep 2018 12:06 PM GMT
സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെയാണ് പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടായത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനോ വിരട്ടിയോടിക്കാനോ പൊലീസുകാര്‍ തയാറായില്ല.
മണിപ്പൂരില്‍ മോഷണക്കുറ്റം ആരോപിച്ച് 26 കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. ആള്‍ക്കൂട്ടത്തിന്റെ അക്രമം തടയാതെ കാഴ്ചക്കാരായി നിന്ന എസ്.ഐ അടക്കം നാലു പൊലീസുകാര്‍ക്ക് സസ്‍പെന്‍ഷന്‍.
സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെയാണ് പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടായത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനോ വിരട്ടിയോടിക്കാനോ പൊലീസുകാര്‍ തയാറായില്ല. തൌബല്‍ ജില്ലയില്‍ നിന്നുള്ള ഫറൂഖ് ഖാന്‍ എന്ന യുവാവാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പടിഞ്ഞാറന്‍ ഇംഫാലിലെ തരോയിജാം മേഖലയില്‍ നിന്ന് ഇരുചക്ര വാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ഫറൂഖ് ഖാനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.