ജമ്മുവില്‍ ബി.എസ്.എഫ് ജവാന്‍റെ കഴുത്തറുത്തു, കണ്ണുകള്‍ ചൂഴ്‍ന്നെടുത്തു; അതിര്‍ത്തിയില്‍ അതീവ ജാഗ്രത
|രാംഗഡ് സെക്ടറിലാണ് പൈശാചികമായ കൊലപാതകം. പാക് സൈനികര്‍ക്കെതിരെ ബി.എസ്.എഫ് ശക്തമായ പരാതി ഉന്നയിച്ചിട്ടുണ്ടെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ജമ്മുവിന് സമീപം രാജ്യാന്തര അതിര്‍ത്തിയില്‍ ബി.എസ്.എഫ് ജവാനെ വെടിവെച്ചുകൊന്ന ശേഷം കഴുത്തറുത്ത് കൊടുംക്രൂരത. കണ്ണുകള്‍ രണ്ടും ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു ജവാന്‍റെ മൃതദേഹം കണ്ടെത്തിയത്.
രാംഗഡ് സെക്ടറിലാണ് പൈശാചികമായ കൊലപാതകം. പാക് സൈനികര്‍ക്കെതിരെ ബി.എസ്.എഫ് ശക്തമായ പരാതി ഉന്നയിച്ചിട്ടുണ്ടെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഹെഡ്‌കോണ്‍സ്റ്റബിള്‍ നരേന്ദര്‍ കുമാറിന്‍റെ മൃതദേഹമാണ് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മൂന്ന് വെടിയുണ്ടകള്‍ തുളച്ചുകയറിയ പാടുമുണ്ട്. സംഭവം നടന്ന് ആറ് മണിക്കൂറുകള്‍ക്ക് ശേഷവും പ്രതികരിക്കാന്‍ പാകിസ്താന്‍ തയ്യാറായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നരേന്ദര്‍ കുമാറിനെ കാണാതായതിനെ തുടര്‍ന്ന് സംയുക്തമായി തിരച്ചില്‍ നടത്താന്‍ പാക് സൈനികരോട് ബി.എസ്.എഫ് സഹായം തേടിയിരുന്നു. എന്നാല്‍ പ്രദേശത്ത് ജലസേചന സംവിധാനം തകരാറിലായെന്ന് പറഞ്ഞ് പാക് സൈനികര്‍ തിരച്ചിലിനോട് സഹകരിച്ചില്ല. പിന്നീട് ഇന്ത്യന്‍ സേന നടത്തിയ തിരച്ചിലിനൊടുവിലാണ് നരേന്ദര്‍ കുമാറിന്‍റെ മൃതദേഹം കണ്ടെത്തിയത്.