രാജ്യത്ത് പലയിടത്തും പെട്രോളിന്റെ വില 90 രൂപക്ക് മുകളില്‍
|മഹാരാഷ്ട്രയില്‍ പന്ത്രണ്ട് ഇടങ്ങളില്‍ പെട്രോളിന്റെ വില 91 രൂപ കടന്നു.പെട്രോള്‍ ലിറ്ററിന് 89.54 രൂപയും ഡീസലിന് 78.42 രൂപയുമാണ് മുംബൈ നഗരത്തിലെ നിരക്ക്.
രാജ്യത്ത്പലയിടത്തും പെട്രോളിന്റെ വില 90 രൂപക്ക് മുകളില്‍. മഹാരാഷ്ട്രയില്‍ പന്ത്രണ്ട് ഇടങ്ങളില്‍ പെട്രോളിന്റെ വില 91 രൂപ കടന്നു. പെട്രോള്‍ ലിറ്ററിന് 89.54 രൂപയും ഡീസലിന് 78.42 രൂപയുമാണ് മുംബൈ നഗരത്തിലെ നിരക്ക്. ഡല്‍ഹിയില്‍ പെട്രോളിന് 82.16 രൂപയും ഡീസലിന് 73.87 രൂപയുമാണ് വില.
പെട്രോള്‍ വില 10 പൈസ വര്‍ധിച്ചാണ് ഇന്നലെ മുംബൈയിലെ 12 പ്രധാന ഇടങ്ങളില്‍ 91 രൂപയിലെത്തിയത്. ഉയര്‍ന്ന വില വര്‍ധന നേരിടുന്ന പര്‍ബാനിയില്‍ പെട്രോളിന് 91.27 രൂപയും ഡീസലിന് 79.15 രൂപയുമാണ് വില. നന്ദൂര്‍ബാര്‍, നന്ദഡ്, ലാത്തൂര്‍, ജല്‍ഗോണ്‍, ബീഡ്, ഔറംഗബാദ്, രത്നഗിരി എന്നിവിടങളാണ് പെട്രോള്‍ വില 91ലെത്തിയ മറ്റ് പ്രദേശങ്ങള്‍. രാജ്യത്ത് മുംബൈയാണ് അധിക ഇന്ധന വില നേരിയുന്ന നഗരം. 39 ശതമാനമാണ് മുംബൈയില്‍ പെട്രോളിന് വാറ്റ് ചുമത്തിയിട്ടുള്ളത്.
ഇതിനിടെ ഇന്ധന വില കൂടുതലാണെന്നും ജനങ്ങള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും മുംബൈയില്‍ നടക്കുന്ന ബ്ലൂം ബെര്‍ഗ് ഇന്ത്യ പരിപാടിയില്‍ സംസാരിക്കവെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയാന്‍ സാധ്യയുണ്ടെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ഇന്ധന വില വര്‍ദ്ധവില്‍ രാജ്യത്താകമാനം പ്രതിഷേധം ശക്തമായി തുടരുകയാണ്. തീരുവ കുറച്ച് ഇന്ധന വില പിടിച്ചു നിര്‍ത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം.