മുത്തലാഖ് ഓര്‍ഡിനന്‍സ് ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പ്പര്യത്തിനുസരിച്ച് നിര്‍മ്മിച്ചെടുത്തതെന്ന് സി.പി.എം
|തടവ് ശിക്ഷക്ക് അടക്കം വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് മുസ്ലീം സ്ത്രീകളെ ഒരു തരത്തിലും സഹായിക്കുന്നതില്ലെന്നും ബി.ജെ.പിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ളതുമാണന്ന് സി.പി.എം പോളിറ്റ് ബ്യൂറോ
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധമാണെന്ന് സി.പി.എം . ഓര്‍ഡിനന്‍സ് ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പ്പര്യത്തിനുസരിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. ബില്ലിലെ വിവാദപരമായ ഭാഗങ്ങള്‍ സര്‍ക്കാര്‍ നീക്കം ചെയ്യണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
മുത്തലാഖ് വഴിയുള്ള വിവാഹമോചനം വിലക്കിയും ഇത്തരം കേസുകളില്‍ 3 വര്‍ഷം വരെ തടവ് ശിക്ഷക്ക് വ്യവസ്ഥ ചെയ്തുമുള്ള ഓര്‍ഡിനന്‍സാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. നേരത്തെ രാജ്യസഭയില്‍ പാസാകാതിരുന്ന ബില്‍ ഓര്‍ഡിനന്‍സായി സര്‍ക്കാര്‍ ഇറക്കുകയായിരുന്നു. ഇതിനെതിരെയാണ് സി.പി.എം നിലപാട് വ്യക്തമാക്കിയത്.
തടവ് ശിക്ഷക്ക് അടക്കം വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് മുസ്ലീം സ്ത്രീകളെ ഒരു തരത്തിലും സഹായിക്കുന്നതില്ലെന്നും ബി.ജെ.പിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ ഉള്ളതുമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.
ജനാധിപത്യവിരുദ്ധമായ ഓര്‍ഡിന്‍സ് പാര്‍ലമെന്‍റിനെ മറികടന്നാണ് ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്നെതെന്നും പി.ബി കുറ്റപ്പെടുത്തി. ഓര്‍ഡിനന്‍സിലുള്ള വിവാദപരമായ വ്യവസ്ഥകള്‍ സര്‍ക്കാര്‍ തിരുത്തണമെന്നും സി.പി.എം ആവശ്യപ്പെട്ടു.