സി.ബി.എെയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു
|സി.ബി.ഐ തലവന്‍ അലോക് വര്‍മ്മയും സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷമായി അഭിപ്രായ ഭിന്നതകള്‍ തുടരുകയാണ്
സി.ബി.ഐയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സി.ബി.ഐ തലവന്‍ അലോക് വര്‍മ്മക്കെതിരെ, സര്‍ക്കാരിന് സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന പരാതി നല്‍കി. സി.ബി.ഐയുടെ നടത്തിപ്പിന് തടസ്സം നില്‍ക്കുന്നു, അന്വേഷണങ്ങളില്‍ ഇടപെടുന്നു എന്നീ ആരോപണങ്ങളുന്നയിച്ചാണ് പരാതി. പരാതിയില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു.
സി.ബി.ഐ തലവന്‍ അലോക് വര്‍മ്മയും സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്നതിനിടെയാണ് പുതിയ പരാതി.
സി.ബി.ഐയുടെ അന്വേഷണത്തിനും നടത്തിപ്പിനും തടസ്സം നില്‍ക്കുന്നതിനൊപ്പം അടിസ്ഥാന രഹിതമായ ആരോപണങ്ങളാല്‍ അപമാനിക്കുന്നു എന്നും ആരോപിച്ചാണ് രാകേഷ് അസ്താന സര്‍ക്കാരിന് പരാതി നല്‍കിയത്.
IRCTC അഴിമതി കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പാട്നയിലെ വസതികളില്‍ നിശ്ചയിച്ചിരുന്ന റെയ്ഡ് പിന്‍വലിക്കാന്‍ അലോക് വര്‍മ്മ ആവശ്യപ്പെട്ടു എന്നതടകകം പരാതിയിലുണ്ടെന്നാണ് വിവരം.
പരാതി വിദഗ്ധാഭിപ്രായം തേടിയ ശേഷം സര്‍ക്കാര്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് കൈമാറി. പ്രാഥമിക പരിശോധയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ നിയമാനുസൃതമായ അന്വേഷണത്തിലേക്ക് കടക്കാനാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ തീരുമാനം.
കഴിഞ്ഞ ജൂലൈയില്‍ സി.ബി.ഐ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന യോഗങ്ങളില്‍ രാകേഷ് അസ്താന പങ്കെടുക്കുന്നില്ലെന്ന് കാണിച്ച് അലോക് വര്‍മ്മയും കേന്ദ്ര വിജിലന്‍സ് കമ്മീഷന് കത്തയച്ചിരുന്നു. അഴിമതി ആരോപണം നേരിടുന്ന രാകേഷ് അസ്താനയെ സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടറാക്കരുതെന്ന് കാണിച്ച് നിയമന കമ്മിറ്റിക്ക് അലോക് വര്‍മ്മ കഴിഞ്ഞ ഒക്ടോബറില്‍ കത്തയച്ചതോചെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം ആരംഭിക്കുന്നത്.
2011 ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഓഫീസറായ രാകേഷ് അസ്താന പ്രധാനമന്ത്രിയുമായും അമിത് ഷായുമായും അടുത്ത ബന്ധമുള്ളയാളാണ്.