India
India
ഇന്ത്യ-പാക് ചര്‍ച്ച; ഇന്ത്യയുടെ പ്രതികൂല നിലപാട് ദു:ഖകരമെന്ന് പാക് പ്രധാനമന്ത്രി
|22 Sep 2018 11:59 AM GMT
ഇന്ത്യ-പാക് ചര്‍ച്ചക്കുള്ള തന്‍റെ ക്ഷണത്തോടുള്ള ഇന്ത്യയുടെ പ്രതികൂലവും ധാര്‍ഷ്ട്യത്തോടെയുമുള്ള സമീപനം ദു:ഖകരമെന്ന് പാകിസ്താന്‍ പ്രധാന്മന്ത്രി ഇമ്രാന്‍ഖാന്‍.
ഇന്ത്യ-പാക് ചര്‍ച്ചക്കുള്ള തന്‍റെ ക്ഷണത്തോടുള്ള ഇന്ത്യയുടെ പ്രതികൂലവും ധാര്‍ഷ്ട്യത്തോടെയുമുള്ള സമീപനം ദു:ഖകരമെന്ന് പാകിസ്താന്‍ പ്രധാന്മന്ത്രി ഇമ്രാന്‍ഖാന്‍. എന്നിരുന്നാലും, ദീർഘ ദൃഷ്ടിയില്ലാത്ത ചെറിയ മനുഷ്യർ വലിയ സ്ഥാനങ്ങളിൽ എത്തുന്നത് തന്റെ ജീവിതകാലം മുഴുവൻ താൻ കണ്ടിട്ടുണ്ട് എന്നും ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.
സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനുള്ള തന്റെ ക്ഷണം നിരസിച്ചതിനാണ് ഖാൻ രൂക്ഷമായി പ്രതികരിച്ചത്. ജമ്മുകാശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇന്ത്യ ചര്‍ച്ചയില്‍ നിന്ന് പിന്‍മാറിയത്.