India
‘മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നക്സലാണോ ജിഹാദിയാണോ എന്ന് കേന്ദ്രം ഉടന്‍ കണ്ടെത്തും’ റാഫേലില്‍ കേന്ദ്രത്തെ ട്രോളി നടന്‍ സിദ്ധാര്‍ത്ഥ്
India

‘മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നക്സലാണോ ജിഹാദിയാണോ എന്ന് കേന്ദ്രം ഉടന്‍ കണ്ടെത്തും’ റാഫേലില്‍ കേന്ദ്രത്തെ ട്രോളി നടന്‍ സിദ്ധാര്‍ത്ഥ്

Web Desk
|
23 Sep 2018 1:40 PM GMT

റാഫേൽ കരാറിൽ മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്സ്വ ഒാലന്‍ഡിന്റെ വെളിപ്പെടുത്തല്‍ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതോടെ കേന്ദ്രസര്‍ക്കാരിനെ ട്രോളി തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത്.

റാഫേൽ കരാറിൽ മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്സ്വ ഒാലന്‍ഡിന്റെ വെളിപ്പെടുത്തല്‍ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതോടെ കേന്ദ്രസര്‍ക്കാരിനെ ട്രോളി തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത്. ഇനി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് അർബൻ നക്സലാണോ, ജിഹാദി ആണോ അല്ലെങ്കിൽ അദ്ദേഹത്തിന് വത്തിക്കാൻ ഫണ്ട് ചെയ്യുന്നുണ്ടോ എന്നൊക്കെ കേന്ദ്രം ഉടനെ അന്വേഷിച്ച് കണ്ടെത്തുമെന്ന് സിദ്ധാര്‍ത്ഥ് പരിഹസിച്ചു.

റാഫോല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ കരാറിലെ ഇന്ത്യന്‍ പങ്കാളിയായി നോമിനേറ്റ് ചെയ്യാന്‍ ഇന്ത്യാ ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരുന്നു എന്നായിരുന്നു ഒാലന്‍ഡ് ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമമായ മീഡിയ പാര്‍ട്ടിനോട് പറഞ്ഞത്. പൊതുമേഖല സ്ഥാപനമായ എച്ച്.എ.എല്ലിനെ(ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡ്) കരാര്‍ പങ്കാളിയാക്കി ആയിരുന്നു യു.പി.എ സര്‍ക്കാരിന്റെ കാലത്തെ കരാര്‍.

കൂടിയ വിലക്ക് കുറച്ച് വിമാനങ്ങള്‍ വാങ്ങിയതിലും, എച്ച്.എ.എല്ലിന് പകരം റിലയന്‍സിനെ കൊണ്ടുവന്നതിലും അഴിമതിയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അതേസമയം ഒളാന്ദിന്റെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാർ നിഷേധിച്ചിരിക്കുകയാണ്.

Similar Posts