India
മധ്യപ്രദേശ് മന്ത്രി പത്മ ശുക്ല ബി.ജെ.പി വിട്ടതായി റിപ്പോര്‍ട്ട്; കോണ്‍ഗ്രസിലേക്കെന്ന് സൂചന
India

മധ്യപ്രദേശ് മന്ത്രി പത്മ ശുക്ല ബി.ജെ.പി വിട്ടതായി റിപ്പോര്‍ട്ട്; കോണ്‍ഗ്രസിലേക്കെന്ന് സൂചന

Web Desk
|
24 Sep 2018 6:16 AM GMT

മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് വെറും രണ്ട് മാസം ബാക്കിനില്‍ക്കെ മന്ത്രിയുടെ രാജി ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

മധ്യപ്രദേശ് ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയിലെ മന്ത്രിയായ പത്മ ശുക്ല ബി.ജെ.പി വിട്ടതായി റിപ്പോര്‍ട്ടുകള്‍. പത്മ കോണ്‍ഗ്രസില്‍ ചേരുമെന്ന് എ.ബി.പി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശ് പബ്ലിക് വെല്‍ഫെയര്‍ ബോര്‍ഡ് മേധാവിയായിരുന്നു പത്മ ശുക്ല.

കോണ്‍ഗ്രസില്‍ ചേരുന്നതിന്റെ ഭാഗമായി പത്മ മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍ നാഥുമായി കൂടിക്കാഴ്ച നടത്തിയതായും പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തതായുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം ശുക്ല ബി.ജെ.പി വിടാനുള്ള കാരണം വ്യക്തമല്ല.

മധ്യപ്രദേശില്‍ ചൗഹാനും ബി.ജെ.പിക്കുമെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തിനുശേഷം കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കളമൊരുങ്ങുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് വെറും രണ്ട് മാസം ബാക്കിനില്‍ക്കെ മന്ത്രിയുടെ രാജി ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

Similar Posts