അഖ്ലാക്കിനെ അടിച്ചുകൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും
|കേസിലെ മുഖ്യപ്രതി ശംഭാലാല് റാഗര് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേനയാണ് ശംഭാലാല് റാഗറിനെ ആഗ്രയില്‍ നിന്നും മത്സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി സൂക്ഷച്ചെന്നാരോപിച്ച് മുസ്ലിം വയോധികന് മുഹമ്മദ് അഖ്ലാക്കിനെ അടിച്ചുകൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകും. ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേനയാണ് കേസിലെ മുഖ്യപ്രതിയായ ശംഭാലാല് റാഗറിനെ ആഗ്രയില്‍ നിന്നും മത്സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഇന്ന് വൈകുന്നേരത്തോടെ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്ന് നവനിര്‍മാണ്‍ സേന ദേശീയ പ്രസിഡന്റ് അമിത് ജനി പറഞ്ഞു. നിരന്തരം വിവാദങ്ങളുമായി വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്ന അമിത് ജനി, മമത ബാനര്‍ജിയുടെ പ്രതിമ തകര്‍ത്ത കേസിലെ പ്രതി കൂടിയാണ്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28നായിരുന്നു വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്ലാക്ക് എന്ന 52കാരനെ ഒരു സംഘം കൊലപ്പെടുത്തുകയും മകന് ദാനിഷിനെ ഗുരുതരമായി പരിപ്പേല്‍പ്പിക്കുകയും ചെയ്തത്. സംഭവത്തില്‍ ആറ് പേര് അറസ്റ്റിലാവുകയും ചെയ്തിരുന്നു.