‘ബി.ജെ.പിയുമായി സഖ്യമില്ല; മോദിയുടെ ലക്ഷ്യം ഒറ്റയാള്‍ ഭരണം’ തുറന്നടിച്ച് സ്റ്റാലിന്
|‘ബി.ജെ.പി നേതാക്കള്‍ കരുണാനിധിയുടെ മരണാനന്തരം ആശ്വസിപ്പിക്കാനെത്തിയതുകൊണ്ട് അവര്‍ക്കു മുമ്പില്‍ ഞങ്ങള്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണ് എന്നല്ല..’
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പോ ശേഷമോ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്. ഡി.എം.കെയെയും ബി.ജെ.പിയെയും ഒന്നിപ്പിക്കാനായി ആഗ്രഹിക്കുന്ന ചില സ്ഥാപിത താല്പര്യക്കാരാണ് മാധ്യമങ്ങളിലും പൊതുവേദികളിലും ഇത്തരം പ്രചരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന ‘ഒരു രാഷ്ട്രം, ഒരു പാര്‍ട്ടി, ഒറ്റയാള്‍ ഭരണം’ എന്ന ഭരണരീതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യംവെക്കുന്നതെന്നും, ജനവിരുദ്ധരായ ബി.ജെ.പിയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ ഡി.എം.കെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
''അവരുടെ ശ്രമങ്ങള്‍ ഒരിക്കലും നടക്കില്ല. ഡി.എം.കെ എല്ലാകാലത്തും ബി.ജെ.പിയുടെ വര്‍ഗീയതയേയും ഫാസിസത്തേയും എതിര്‍ക്കും.'' ദ ഹിന്ദുവിനു നല്കിയ അഭിമുഖത്തില്‍ സ്റ്റാലിന് പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന 'ഒരു രാഷ്ട്രം, ഒരു പാര്‍ട്ടി, ഒറ്റയാള്‍ ഭരണം' എന്ന ഭരണരീതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യംവെക്കുന്നതെന്നും, ജനവിരുദ്ധരായ ബി.ജെ.പിയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ ഡി.എം.കെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ജനവിരുദ്ധ സര്‍ക്കാറിനും ഭരണത്തിനും എതിരെയുള്ള ആദ്യത്തെയും അവസാനത്തെയും അടി ഡി.എം.കെയുടേതായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ''രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാനും സംസ്ഥാനങ്ങളുടെയും ഭാഷകളുടേയും അവകാശത്തിനും വേണ്ടി ബി.ജെ.പിയെ പരാജയപ്പെടുത്തുക, ഫാസിസം നശിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എല്ലാ പാര്‍ട്ടികളെയും ഒരു കുടക്കീഴില് അണിനിരത്താനുള്ള എല്ലാ ശ്രമവും ഞാന്‍ നടത്തും.'' സ്റ്റാലിന് പറഞ്ഞു.
ബി.ജെ.പിയേയും അവരുടെ അടിമയായ എ.ഐ.എ.ഡി.എം.കെ സര്‍ക്കാറിനെയും ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ കെട്ടുകെട്ടിച്ച് തിരിച്ചയക്കുകയെന്നതാണ് ഞങ്ങളുടെ അജണ്ട.’’ അദ്ദേഹം വ്യക്തമാക്കി.
''എ.ഐ.എ.ഡി.എം.കെ സര്‍ക്കാറിനെ മോദി അദ്ദേഹത്തിന്റെ കൂലിക്കാരായി ചുരുക്കിയിരിക്കുകയാണ്. അഴിമതിയിലും ക്രമക്കേടിലും മുങ്ങിയതിനാല്‍ എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ മോദി സര്‍ക്കാറിന്റെ നിഴല്‍ പോലും ഭയക്കുകയാണ്. ബി.ജെ.പിയേയും അവരുടെ അടിമയായ എ.ഐ.എ.ഡി.എം.കെ സര്‍ക്കാറിനെയും ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ കെട്ടുകെട്ടിച്ച് തിരിച്ചയക്കുകയെന്നതാണ് ഞങ്ങളുടെ അജണ്ട.'' അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി നേതാക്കള്‍ കരുണാനിധിയുടെ മരണാനന്തരം ആശ്വസിപ്പിക്കാനെത്തിയെന്നതുകൊണ്ട് അവര്‍ക്കു മുമ്പില്‍ ഞങ്ങള്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണ് എന്ന് ചിന്തിക്കുന്നത് ശരിയല്ല. ഡി.എം.കെയുടെ സംസ്കാരത്തിന്റെ ഭാഗമായാണ് ബി.ജെ.പിയെ ക്ഷണിച്ചത്. അതിന് രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.