India
ജിക്ക പണം നൽകുന്നത് നിർത്തി; ബുള്ളറ്റ് ട്രെയിൻ പദ്ധതി പ്രശ്നം തീർക്കാൻ  പ്രത്യേക കമ്മിറ്റി 
India

ജിക്ക പണം നൽകുന്നത് നിർത്തി; ബുള്ളറ്റ് ട്രെയിൻ പദ്ധതി പ്രശ്നം തീർക്കാൻ പ്രത്യേക കമ്മിറ്റി 

Web Desk
|
25 Sep 2018 7:10 PM GMT

കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിൻ പദ്ധതി ഫണ്ട് തടസ്സം കാരണം നിർത്തി വെച്ചു. ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസിയായിരുന്നു പദ്ധതിക്ക് ഫണ്ട് ലഭ്യമാക്കിയിരുന്നത്. പദ്ധതിക്കെതിരെ കർഷക സമരം ഉയർന്ന സാഹചര്യത്തിൽ സമരം ഒത്തു തീരുന്നത് വരെ പണം അനുവദിക്കില്ല എന്ന നിലപാടിലാണ് ജിക്ക. പദ്ധതി പ്രശ്നം പെട്ടെന്ന് തീർക്കാൻ കേന്ദ്രം പ്രത്യേക കമ്മിറ്റി തന്നെ രൂപീകരിച്ചിട്ടുണ്ട്.

ഒരു ലക്ഷം കോടി മുതൽ മുടക്കുള്ള അതി വേഗ ട്രെയിൻ പദ്ധതിക്ക് 80000 കോടി നൽകാമെന്നാണ് ജിക്ക ഉറപ്പ് നൽകിയത്. അതിൽ 125 കോടി ഇത് വരെ നൽകിയിട്ടുണ്ട്. പദ്ധതി ഇതിനകം തന്നെ വിവിധ കാരണങ്ങളാൽ തടസപ്പെടുകയും രണ്ട്‌ വർഷത്തേക്ക് നീട്ടി വെക്കുകയും ചെയ്തിരുന്നു.

മുംബൈ ഹൈദരാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി സ്ഥലമേറ്റെടുക്കൽ തർക്കം കാരണം കർഷകർ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരിസ്ഥിതി സാമൂഹിക സാഹചര്യം മനസ്സിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിട്ടുണ്ടെന്ന് സൂചിപ്പിച്ച് ജിക്കക്ക് കർഷകർ കത്തയക്കുകയും ചെയ്തിരുന്നു. പദ്ധതിക്ക് പണം കൊടുക്കുന്നത് തൽക്കാലം നിർത്തി വെക്കണമെന്നും ജപ്പാൻ അംബാസഡർ ഗുജറാത്തിൽ വന്ന് തങ്ങളുടെ ദുരിതം കണ്ട് മനസ്സിലാക്കണമെന്നും കത്തിൽ കർഷകർ പറഞ്ഞിരുന്നു. ഔദ്യോഗിക വിവരങ്ങൾ പ്രകാരം ജിക്ക തൽക്കാലത്തേക്ക് പണം നൽകുന്നത് നിർത്തി വെച്ചിരിക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്.

ജിക്ക പണം നൽകുന്നത് നിർത്തി വെച്ചത് പ്രകാരം സംഭവം പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസെന്നെ് ധന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു.

ഗുജറാത്തിലെയും മഹാരാഷ്ട്രയിൽ നിന്നും നീതി ആയോഗ്, ധന വകുപ്പിലെയും മുതിർന്ന ഉദ്യോഗസ്ഥർ കമ്മിറ്റിയിലുണ്ടാകുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related Tags :
Similar Posts