തെലങ്കാനയിൽ കോൺഗ്രസുമായി ധാരണ വേണ്ടെന്ന് സി.പി.എം പി.ബി
|സി.പി.എം നേതൃത്വം നൽകുന്ന ബഹുജൻ മുന്നണിയാകും തെരഞ്ഞെടുപ്പിനെ നേരിടുക.
തെലങ്കാനയില്‍ കോണ്‍ഗ്രസുമായി ധാരണ വേണ്ടെന്ന് സി.പി.എം പി.ബി. സി.പി.എം നേതൃത്വം നല്‍കുന്ന ബഹുജന്‍ മുന്നണിയാകും തെരഞ്ഞെടുപ്പിനെ നേരിടുക. 2019 പൊതു തെരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ചും വരുന്ന നിയമാസഭ തെരഞ്ഞെടുപ്പുകളിലെ ധാരണ സംബന്ധിച്ചും അടുത്ത മാസം ചേരുന്ന കേന്ദ്രകമ്മിറ്റി അന്തിമ തീരുമാനമെടുക്കും.
പ്രളയക്കെടുതിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരുദ്ധാരണപ്രവര്‍ത്തനങ്ങളിലും എല്‍.ഡി.എഫ് സര്‍ക്കാരിനെ അഭിനന്ദിച്ച സി.പി.എം പോളിറ്റ് ബ്യൂറോ സംസ്ഥാന ആവശ്യപ്പെട്ട ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും വ്യക്തമാക്കി. പത്ത് കോടി രൂപയാണ് സി.പി.എം രാജ്യത്താകമാനം നടത്തിയ പിരിവിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ധാരണകളെകുറിച്ചും 2019ലെ പൊതുതെരഞ്ഞെടുപ്പിലെ സഖ്യസാധ്യത സംബന്ധിച്ചും പിബി ചര്‍ച്ച ചെയ്തു. തെലങ്കാനയില്‍ കോണ്‍ഗ്രസുമായി ധാരണ വേണ്ടെന്നാണ് പി.ബിയുടെ തീരുമാനം. കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ വേണ്ടെന്ന തെലങ്കാന ഘടകത്തിന്‍റെ ആവശ്യം അംഗീകരിച്ചായിരുന്നു പോളിറ്റ് ബ്യൂറോ നിലപാട്.
ബഹുജന്‍ മുന്നണിയുടെ നേതൃത്വത്തിലാണ് സി.പി.എം തെലങ്കാനയില്‍ തെരഞ്ഞെടുപ്പിനെ നേരിടുക. അടുത്ത മാസം ചേരുന്ന കേന്ദ്രകമ്മിറ്റി തെരഞ്ഞെടുപ്പ് ധാരണകളിലെ അന്തിമ തീരുമാനം എടുക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിശദീകരിച്ചു.
സുപ്രീംകോടതിയില്‍ നിന്നുണ്ടായ ആധാറിലെ വിധിയെ സിപിഎം സ്വാഗതം ചെയ്തു. ആക്ടിവിസ്റ്റുകള്‍ക്കെതിരായ വ്യാജകേസുകള്‍ അപലപനീയമാണ്. റഫാല്‍ വിവാദം പാര്‍ലമെന്‍റിന്‍റെ സംയുക്ത സമിതി അന്വേഷിക്കണമെന്നും ഏകദിന പോളിറ്റ് ബ്യൂറോ യോഗം ആവശ്യപ്പെട്ടു.