India
India
മോദിയുടെ ‘നെറ്റിയില്‍ കള്ളനെ’ന്ന് എഴുതിയതിന് രമ്യക്കെതിരെ രാജ്യദ്രോഹകേസ്
|26 Sep 2018 10:43 AM GMT
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വീറ്റിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രമ്യ (ദിവ്യ സ്പന്ദന)ക്കെതിരെ രാജ്യദ്രോഹകേസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വീറ്റിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രമ്യ (ദിവ്യ സ്പന്ദന)ക്കെതിരെ രാജ്യദ്രോഹകേസ്. ഉത്തര്‍പ്രദേശിലെ ഗോമതിനഗര്‍ പൊലീസാണ് രമ്യക്കെതിരെ കേസെടുത്തത്.
മോദിയുടെ ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയാണ് രമ്യ ട്വീറ്റ് ചെയ്തത്. ഫോട്ടോയില്‍ മോദി തന്റെ മെഴുക് പ്രതിമയുടെ നെറ്റിയില്‍ കള്ളന് എന്നെഴുതിയിരിക്കുന്നു. 'കള്ളന് പ്രധാനമന്ത്രി മിണ്ടരുത്' എന്ന ഹാഷ് ടാഗിനൊപ്പമാണ് ഫോട്ടോ ഷെയര്‍ ചെയ്തത്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ സെക്ഷന്‍ 67, ഐ.പി.സിയിലെ സെക്ഷന്‍ 124എ (രാജ്യദ്രോഹം) എന്നീ വകുപ്പുകളാണ് ചുമത്തിയത്. ലക്നൌവിലെ അഭിഭാഷകനായ സയ്യിദ് റിസ്വാന് അഹമ്മദ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.