ട്രെയ്ന്‍ വെെകി; സതേണ്‍ റെയില്‍വേ വിളിച്ചു ചേര്‍ത്ത യോഗത്തിന് വെെകിയെത്തി എം.പിമാര്‍
|ജോലിക്കാരും വിദ്യാര്‍ഥികളും കൂടുതലായി ആശ്രയിക്കുന്ന തീവണ്ടികള്‍ സ്ഥിരമായി വൈകുന്നത് അംഗീകരിക്കാനാവില്ലെന്ന് എം.പിമാര്‍ തീര്‍ത്തു പറഞ്ഞു
തീവണ്ടികളുടെ വൈകിയാത്രക്ക് പരിഹാരമുണ്ടാക്കാമെന്ന് ദക്ഷിണ റെയില്‍വേയുടെ ഉറപ്പ്. ദൈനംദിന യാത്രക്കാര്‍ ആശ്രയിക്കുന്ന തീവണ്ടികളുടെ സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മോണിറ്ററിങ് സംവിധാനം കൊണ്ടുവരുമെന്ന് എം.പിമാരുടെ യോഗത്തില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ അറിയിച്ചു.
സതേണ്‍ റയില്‍വേയുടെ വികസന ചര്‍ച്ചകള്‍ക്കായി വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തിന്റെ നല്ലൊരു സമയവും അപഹരിച്ചത് തീവണ്ടികളുടെ വൈകിയാത്രയായിരുന്നു. മറ്റ് അജണ്ടകളെല്ലാം മാറ്റിവെച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാണ് വെെകിയെത്തിയ എം.പിമാര്‍ ആദ്യം ആവശ്യപ്പെട്ടത്. ജോലിക്കാരും വിദ്യാര്‍ഥികളും കൂടുതലായി ആശ്രയിക്കുന്ന തീവണ്ടികള്‍ സ്ഥിരമായി വൈകുന്നത് അംഗീകരിക്കാനാവില്ലെന്ന് എം.പിമാര്‍ തീര്‍ത്തു പറഞ്ഞു. ഇതോടെയാണ് ഡി.ആര്.എമ്മുമാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മോണിറ്ററിങ് സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്.
രണ്ട് മാസത്തെ സമയമാണ് പയുന്നതെങ്കിലും 700 കിലോമീറ്ററോളമുള്ള റയില്‍പാതയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ ഒരു വര്‍ഷമെങ്കിലും എടുക്കും. മതിയായ ലോകോ പൈലറ്റുമാരില്ലാത്തതും പ്രശ്നം രൂക്ഷമാക്കിയിട്ടുണ്ട്.
ആയതിനാല്‍ എല്ലാ ട്രെയിനുകളും പഴയ സമയക്രമത്തിലേക്ക് തിരിച്ചുവരാന്‍ ദീര്‍ഘനാള്‍ വേണ്ടിവരുമെന്നാണ് സൂചന.